DCBOOKS
Malayalam News Literature Website

ചര്‍ച്ച പരാജയം; നഴ്‌സുമാര്‍ അനശ്ചിതകാല സമരത്തിലേക്ക്

സംസ്ഥാനത്തെ നഴ്‌സുമര്‍ ചൊവ്വാഴ്ച മുതല്‍ സമരവുമായി മുന്നോട്ടു പോകുമെന്ന് യുഎന്‍എ. ലേബര്‍ കമ്മിഷണറുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെതുടര്‍ന്നാണ് അനിശ്ചിതകാല സമരം തുടരുന്നത്. നഴ്‌സുമാര്‍ സമരം ചെയ്യുന്നതു ഹൈക്കോടതി വിലക്കിയതിലുള്ള പ്രതിഷേധമായിട്ടാണ് അവധിയെടുത്തു പ്രതിഷേധിക്കാന്‍ നഴ്‌സുമാര്‍ തീരുമാനിച്ചത്. സമരവിലക്ക് നീക്കണമെന്നാവശ്യപ്പെടുന്ന ഹര്‍ജി അഞ്ചിനാണു കോടതി പരിഗണിക്കുന്നത്.

കേരളത്തിലെ 62,000 നഴ്‌സുമാര്‍ നാളെ മുതല്‍ അവധി അപേക്ഷ നല്‍കുമെന്നു യുഎന്‍എ ചെയര്‍മാന്‍ ജാസ്മിന്‍ ഷാ പ്രഖ്യാപിച്ചു. 20,000 രൂപയ്ക്കു മുകളില്‍ അടിസ്ഥാന ശമ്പളം ഈ മാസം മുതല്‍ നല്‍കാന്‍ തയാറാവുന്ന ആശുപത്രികളെ കൂട്ട അവധിയില്‍ നിന്നൊഴിവാക്കും. സമരം ചെയ്യുന്നതിനുള്ള അവകാശം നിഷേധിച്ച വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കണമെന്നും യോഗം ആവശ്യപ്പെട്ടിരുന്നു.

Comments are closed.