‘മീറ്റ് ദി ഓതര്‍’; വല്ലി യുടെ എഴുത്തുകാരി ഷീല ടോമി സംവദിച്ചു
മേരിമാത ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ് മാനന്തവാടി സാഹിത്യവിഭാഗം വായനാവാരത്തോടു അനുബന്ധിച്ചു സംഘടിപ്പിച്ച ‘മീറ്റ് ദി ഓതര്‍’ പരിപാടിയില്‍ എഴുത്തുകാരി ഷീല ടോമി വിദ്യാര്‍ഥികളുമായി ഗൂഗിള്‍ മീറ്റില്‍ സംവദിച്ചു. വയനാടിന്‍റെ കഥ പറയുന്ന വല്ലിയെന്ന നോവലിന്‍റെ രചയിതാവാണ് ഷീല ടോമി.
മലയാള വിഭാഗം മേധാവി എഴുത്തുകാരനായ ഡോ: ജോസഫ് കെ ജോബ്, ടോബി ജോസഫ് തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുത്തു. ഡിസി ബുക്സ് പുറത്തിറക്കിയ അരുന്ധതി റോയിയുടെ ‘ആസാദി’ മലയാള വിവര്‍ത്തനം നിര്‍വ്വഹിച്ചത് ഡോ: ജോസഫ് ആണ്.
Comments are closed.