DCBOOKS
Malayalam News Literature Website

‘When I Am with you’; ദുര്‍ജോയ് ദത്തയുമായി സംസാരിക്കാം

ദുര്‍ജോയ് ദത്ത ഇന്ന് (18 ഒക്ടോബര്‍ 2022) കൊച്ചി സെന്റര്‍ സ്വകയര്‍ മാളിലെ ഡി സി ബുക്‌സ്റ്റോറില്‍ എത്തുന്നു. ‘When I Am with you’ എന്ന പുസ്തകത്തിന്റെ പ്രചരണാര്‍ത്ഥം കൊച്ചിയിലെത്തുന്ന അദ്ദേഹം വൈകുന്നേരം 4.30ന് ബുക്‌സ്‌റ്റോറില്‍ വായനക്കാരുമായി സംവദിക്കുകയും പുസ്തകത്തില്‍ കൈയൊപ്പിട്ട് നല്‍കുകയും ചെയ്യും. പെന്‍ഗ്വിനാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഇന്ത്യന്‍ ഇംഗ്ലീഷ് എഴുത്തുകാരനായ ദുര്‍ജോയ് ദത്തയുടെ പ്രണയപുസ്തകങ്ങള്‍ക്ക് ആരാധകര്‍ ഏറെയാണ്. ‘ഓഫ് കോഴ്‌സ് ഐ ലവ് യൂ… ടില്‍ ഐ ഫൈന്‍ഡ് സംവണ്‍ ബെറ്റര്‍’, ‘ഓ യെസ് ഐ ആം സിംഗിള്‍… ആന്‍ഡ് സോ ഈസ് മൈ ?ഗേള്‍ഫ്രണ്ട്’, ‘ടില്‍ ദ ലാസ്റ്റ് ബ്രെത്ത്’, ‘ഹോള്‍ഡ് മൈ ഹാന്‍ഡ്’, ‘ദ ബോയ് ഹൂ ലവ്ഡ്’ തുടങ്ങി പ്രണയം പ്രമേയമായി അനവധി പുസ്തകങ്ങളാണ് ദത്ത എഴുതിയത്.

ഏവര്‍ക്കും ഹൃദ്യമായ സ്വാഗതം

Comments are closed.