മീശയുടെ ഇംഗ്ലീഷ് പരിഭാഷ Moustache പുറത്തിറങ്ങി
കേരള സാഹിത്യ അക്കാദമി പുരസ്‌കാരജേതാവും സമകാലിക മലയാളസാഹിത്യത്തിലെ ശ്രദ്ധേയ എഴുത്തുകാരനുമായ എസ്.ഹരീഷിന്റെ പ്രശസ്ത നോവല്‍ മീശയുടെ ഇംഗ്ലീഷ് വിവര്‍ത്തനം Moustache പുറത്തിറങ്ങി. പ്രമുഖ പുസ്തകപ്രസാധകരായ ഹാര്‍പ്പന്‍ കോളിന്‍സ് പ്രസിദ്ധീകരിച്ചിരിക്കുന്ന നോവലിന്റെ ഇംഗ്ലീഷ് പരിഭാഷ മലയാളിയായ ജയശ്രീ കളത്തിലാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. നോവലിന്റെ ഇംഗ്ലീഷ് പതിപ്പ് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ വേദിയില്‍ വെച്ച് പ്രകാശനം ചെയ്യപ്പെട്ടിരുന്നു.
അരനൂറ്റാണ്ട് മുന്‍പുള്ള കേരളീയ ജാതിജീവിതത്തെ കുട്ടനാടിന്റെ പശ്ചാത്തലത്തില്‍ ആവിഷ്‌കരിക്കുന്ന നോവലാണ് മീശ. തീവ്രഹിന്ദുത്വവാദികളുടെ ഭീഷണിയെത്തുടര്‍ന്ന് വാരികയില്‍നിന്ന് പിന്‍വലിക്കപ്പെട്ട നോവല്‍ പിന്നീട് ഡി സി ബുക്‌സാണ് 2018-ല്‍ പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ചത്. എഴുത്തുകാരന്റെ ആവിഷ്‌കാരസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള സജീവ ചര്‍ച്ചകള്‍ക്ക് വഴിതെളിച്ച മീശ നോവല്‍ മലയാള നോവല്‍ സാഹിത്യചരിത്രത്തില്‍ നാഴികക്കല്ലായി മാറുകയായിരുന്നു.
Comments are closed.