DCBOOKS
Malayalam News Literature Website

ഡി.സി ബുക്‌സിലേക്ക് ഹൈന്ദവസംഘടനകള്‍ പ്രതിഷേധമാര്‍ച്ച് നടത്തി

കോട്ടയം: മീശ നോവല്‍ പ്രസിദ്ധീകരിച്ചതിന് ഡി.സി ബുക്‌സിനെതിരെ മഹിളാ ഐക്യവേദിയുടെയും വിവിധ ഹൈന്ദവസംഘടനകളുടെ നേതൃത്വത്തില്‍ ബഹുജനമാര്‍ച്ച് നടത്തി. ഡി.സി ബുക്‌സിന്റെ കോട്ടയത്തെ ആസ്ഥാനത്തേക്ക് നടത്തിയ മാര്‍ച്ച് ഹിന്ദു ഐക്യവേദിയുടെ സംസ്ഥാന അധ്യക്ഷ കെ.പി. ശശികല ഉദ്ഘാടനം ചെയ്തു. ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.ഹരിദാസ് മുഖ്യപ്രഭാഷണം നടത്തി.

ചൊവ്വാഴ്ച രാവിലെ പത്ത് മണിക്ക് തിരുനക്കരയില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് ഡി.സി ബുക്‌സിന് സമീപം വെച്ച് പൊലീസ് തടഞ്ഞു. തുടര്‍ന്ന് റോഡില്‍ ഇരുന്ന് പ്രതിഷേധം അറിയിച്ച പ്രവര്‍ത്തകര്‍ ഏറെ വൈകിയാണ് പിരിഞ്ഞു പോയത്. മീശ നോവല്‍ ഹൈന്ദവ സമൂഹത്തെയും സ്ത്രീത്വത്തെയും അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് വിവിധ സംഘടനകള്‍ മാര്‍ച്ച് നടത്തിയത്. മാര്‍ച്ചിന്റെ പശ്ചാത്തലത്തില്‍ പൊലീസ് കനത്ത സുരക്ഷയൊരുക്കിയിരുന്നു.

Comments are closed.