DCBOOKS
Malayalam News Literature Website

മീശ, വല്ലി ; വിവര്‍ത്തകയും എഴുത്തുകാരും പങ്കിടുന്ന പുസ്തകാനുഭവങ്ങള്‍

മീശ‘, ‘വല്ലി‘ എന്നീ നോവലുകളെ മുന്‍നിര്‍ത്തി വിവര്‍ത്തകയും എഴുത്തുകാരും പങ്കിടുന്ന പുസ്തകാനുഭവങ്ങള്‍ Textഎന്ന പുസ്തകസംവാദം 2023 ജൂലൈ 16 ന് ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് കോഴിക്കോട് പാവമണി Text റോഡിലെ കൊറോണേഷന്‍ തിയറ്ററിലുള്ള കെഎല്‍എഫ് ബുക്ക്‌ഷോപ്പില്‍ നടക്കും. ‘മീശ’ യുടെ രചയിതാവ് എസ് ഹരീഷ്, ‘വല്ലി’ യുടെ എഴുത്തുകാരി ഷീലാ ടോമി വിവര്‍ത്തക ജയശ്രീ കളത്തില്‍ എന്നിവര്‍ സംവാദത്തില്‍ പങ്കെടുക്കും. വി മുസഫര്‍ അഹമ്മദ് മോഡറേറ്ററാകും.

ഇന്ത്യയിലെ ഏറ്റവും വലിയ സാഹിത്യപുരസ്‌കാരങ്ങളിലൊന്നായ ജെ.സി.ബി സാഹിത്യ പുരസ്‌കാരം 2020 എസ്.ഹരീഷിന്റെ നോവല്‍ ‘മീശ‘- യുടെ ഇംഗ്ലീഷ് വിവര്‍ത്തനമായ Moustache-നായിരുന്നു. ജെ.സി.ബി. സാഹിത്യ പുരസ്‌കാരത്തിനായുള്ള 2022-ലെ ചുരുക്കപ്പട്ടികയില്‍ ഇടം നേടിയ നോവലാണ് ഷീലാ ടോമിയുടെ വല്ലി. ഈ രണ്ട് നോവലുകളുടെയും ഇംഗ്ലീഷ് പരിഭാഷ ജയശ്രീ കളത്തിലാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. ഡി സി ബുക്‌സാണ് പ്രസാധനം.

ഷീലാടോമിയുടെ പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ

എസ്.ഹരീഷിന്റെ പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ

വി മുസഫര്‍ അഹമ്മദിന്റെ പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ

 

Comments are closed.