സ്ത്രീത്വമാണ് ഖബറിന്റെ അസ്തിത്വമെന്ന് പാര്‍വതി തിരുവോത്ത്; കെ.ആര്‍ മീരയുടെ പുതിയ നോവല്‍ ഖബറിന്റെ കവര്‍ച്ചിത്രം പ്രകാശനം ചെയ്തു
കെ.ആര്‍ മീരയുടെ ഏറ്റവും പുതിയ നോവല്‍ ഖബറിന്റെ കവര്‍ച്ചിത്രം നടി പാര്‍വതി തിരുവോത്ത് പ്രകാശനം ചെയ്തു.
നമ്മുടെ കാലഘട്ടത്തിലെ ഏറ്റവും ശക്തമായ ഫെമിനിസ്റ്റ് ശബ്ദങ്ങളിൽ ഒന്നായ കെ ആർ മീരയുടെ ഖബറിന്റെ കവർ ചിത്രം ഔദ്യോഗികമായി പുറത്തിറക്കാന്‍
സാധിച്ചതിൽ ഒരുപാട് സന്തോഷം, അഭിമാനം! ഇന്നത്തെ സമൂഹത്തിന്റെ നേർക്കാഴ്ചകളുടെ പ്രതിഫലനം തികച്ചും ഉദ്വേഗജനകമായ കവറിൽ കാണാം! സ്ത്രീത്വമാണ് ഖബറിന്റെ അസ്തിത്വം ; സ്വാഭിമാനത്തിന്റെയും മാനവികതയുടെയും ജ്വാല അതിന് വെളിച്ചമാകുന്നു-
കവര്‍ പ്രകാശനം ചെയ്തുകൊണ്ട് പാര്‍വതി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
ഭാവനയുടെയും ഖയാലുദ്ദീൻ തങ്ങളുടെയും അസാധാരണ ബന്ധത്തിൻ്റെ കഥ പറയുമ്പോഴും ഇന്ത്യൻ രാഷട്രീയത്തിൻ്റെ വർത്തമാനാവസ്ഥകളെ അതുമായി ബന്ധിപ്പിച്ചു കൊണ്ട് നാം കടന്നു പോകുന്ന ഭീതിദമായ അനുഭവങ്ങളിലേക്ക് ഫിക് ഷനിലൂടെ തിരിച്ചു നടത്തുകയാണ് ഖബർ എന്ന നോവൽ . ആന്തരികവും ബാഹ്യവുമായ കലാപങ്ങളിലൂടെ കടന്നുപോകുന്ന മനുഷ്യരുടെ പ്രത്യാശകളെയും ഈ നോവൽ സംവഹിക്കുന്നുണ്ട്. സൈനുല്‍ ആബിദാണ് ഖബറിന്റെ കവര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്.
Comments are closed.