#മീടൂ പോസ്റ്റ്; വിശദീകരണവുമായി ശോഭന
ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും പിന്നീട് പിന്‍വലിക്കുകയും ചെയ്ത #മീടൂ പോസ്റ്റിന് വിശദീകരണവുമായി നടി ശോഭന. മീടു ക്യാമ്പെയ്‌നെ പിന്തുണച്ചുകൊണ്ടുള്ളതായിരുന്നു തന്റെ പോസ്‌റ്റെന്ന് ശോഭന പറയുന്നു.
‘ഏത് തരത്തിലുള്ള ലൈംഗികപീഡനങ്ങളെയും എതിര്‍ത്തുകൊണ്ട് അവയ്‌ക്കെതിരെ ശബ്ദമുയര്‍ത്തിയ സ്ത്രീകള്‍ക്കുള്ള പിന്തുണയാണ് മീടു. ഭാവിയില്‍ സ്ത്രീകള്‍ക്ക് ജോലി ചെയ്യാനുള്ള മികച്ച അന്തരീക്ഷം ഒരുക്കിക്കൊടുക്കാന്‍ ഇതൊരു തുടക്കമാകുമെന്ന് ഞാന്‍ കരുതുന്നു.’- ശോഭന തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ കുറിച്ചു.
ഇന്നു രാവിലെയാണ് ശോഭന ഫെയ്‌സ്ബുക്കില്‍ മീടു എന്ന ഹാഷ് ടാഗ് പങ്കുവെച്ചത്. ഹാഷ് ടാഗ് മാത്രമായി കണ്ടതിനാല്‍ പലര്‍ക്കും എന്താണ് നടി ഉദ്ദേശിച്ചതെന്നു മനസ്സിലായില്ല. പല ആരാധകരും ആശയക്കുഴപ്പത്തിലാവുകയും ചെയ്തു. നിലവില്‍ സജീവമായിരിക്കുന്ന മീ ടു ക്യാംപെയ്‌ന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുള്ള പോസ്റ്റായിരിക്കാം ഇതെന്നാണ് ഒരുകൂട്ടം ആരാധകരുടെ കണ്ടെത്തല്‍. എന്നാല്‍ തനിക്ക് നേരിടേണ്ടി വന്ന ലൈംഗികാതിക്രമത്തെ കുറിച്ച് തുറന്നുപറയാനുള്ള സൂചനയായി ചിലര്‍ ഈ പോസ്റ്റിനെ കണ്ടു.
എന്നിരുന്നാലും അര മണിക്കൂറിനുള്ളില്‍ പോസ്റ്റ് പിന്‍വലിച്ചു. പിന്നീട് വിശദീകരണക്കുറിപ്പുമായാണ് അടുത്ത പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്.
Comments are closed.