DCBOOKS
Malayalam News Literature Website

‘ഫബിങ്’ മാറുന്ന കാലത്തിന്റെ പുതിയ വാക്ക്

ഫബിങ് (Phubbing)- കേട്ടിട്ടുണ്ടോ ഈ വാക്ക്. ഇല്ലെങ്കില്‍ ഡി.സി ബുക്‌സ് പുറത്തിറക്കുന്ന ടി. രാമലിംഗം പിള്ളയുടെ ഇംഗ്ലിഷ്-ഇംഗ്ലിഷ്-മലയാളം നിഘണ്ടു നോക്കൂ.

മൊബൈല്‍ ഫോണുകളും സോഷ്യല്‍ മീഡിയയും മനുഷ്യനെ അടക്കിവാഴുന്ന നമ്മുടെ കാലത്തിന്റെ അനിവാര്യതയായി പിറന്നുവീണ പുതിയ വാക്കാണ് ഫബിങ്. ഫോണില്‍ മുഴുകി ചുറ്റുമുള്ളവരെ ഗൗനിക്കാത്തവരാണ് ഈ വാക്കിന് പ്രചോദനമായത്. ഓസ്‌ട്രേലിയയിലെ സിഡ്‌നി സര്‍വ്വകലാശാലയിലെ വിദഗ്ധപാനലാണ് ഈ വാക്കിനെ ലോകത്തിനു മുന്‍പില്‍ അവതരിപ്പിച്ചത്. അക്കാദമീഷ്യരും പണ്ഡിതരും, നിഘണ്ടുനിര്‍മ്മാണ വിദഗ്ധരും ഉച്ചാരണ വിദഗ്ധരും കവികളും സാഹിത്യകാരും പാനലിലെ അംഗങ്ങളായിരുന്നു.

ഇന്റര്‍നെറ്റില്‍ അവതരിപ്പിച്ചതോടെ ഫബിങ് വൈറലായി മാറി. സ്റ്റോപ് ഫബിങ് കാംപെയ്‌നുകള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞാടി. മാരകമായ ഒരു സാമൂഹികപ്രശ്‌നത്തെയാണ് ഈ പുതിയ വാക്കിന്റെ പിറവിയോടെ ലോകം ശ്രദ്ധിക്കാന്‍ ആരംഭിച്ചത്.

കാലികമായി നിഘണ്ടുക്കളെ പരിഷ്‌കരിക്കാന്‍ എന്നും ഡി.സി ബുക്‌സ് ശ്രദ്ധപുലര്‍ത്താറുണ്ട്. ഇരുപതു ലക്ഷത്തിലധികം കോപ്പികള്‍ വിറ്റഴിഞ്ഞ ഡി.സി ബുക്‌സ് ഇംഗ്ലിഷ്-ഇംഗ്ലിഷ്-മലയാളം നിഘണ്ടുവിന്റെ പുതിയ പതിപ്പ് ഫബിങ്ങിനൊപ്പം കാലം ആവശ്യപ്പെടുന്ന അനേകം പുതിയ വാക്കുകളുമായാണ് പുറത്തിറങ്ങിയിരിക്കുന്നത്. സമഗ്രവും ആധികാരികവും വിശ്വസനീയവുമായ ഡി.സി ബുക്‌സ് ഡിക്ഷ്ണറികള്‍ നിങ്ങള്‍ ഇന്നു തന്നെ ഉറപ്പാക്കൂ.

Comments are closed.