പുഴയും കടലും മുകുന്ദനും: ഡി. മനോജ് വൈക്കം
മയ്യഴിപ്പുഴയുടെ തീരങ്ങളില്‍@50, ജൂലൈ ലക്കം പച്ചക്കുതിരയില്‍
രണ്ടു വര്‍ഷക്കാലമാണ് മാഹിയില്‍ ‘മയ്യഴി’യെ അന്വേഷിച്ചു നടന്നത്.നോവല്‍കാലത്തെപ്പോലെ സാമാന്യ ജനജീവിതത്തിലും നിഷ്‌കളങ്ക സ്നേഹം പൊഴിക്കുന്ന നിരവധിയാളുകളെ പരിചയപ്പെട്ടു. മുകുന്ദനെപ്പറ്റി പറയാന്‍ അവര്‍ക്കൊക്കെ നൂറു നാവാണ്. അതിലൊക്കെ പലപ്പോഴും അതിശയോക്തിയും കടന്നുവരുന്നുണ്ട്. നേരിട്ടനുഭവപ്പെടാത്ത, വായനയുടെ പരിമിതി പ്രകടമാക്കുന്ന അത്തരം അഭിപ്രായങ്ങളിലും ഫ്രഞ്ച് വിധേയത്വം ഇപ്പോഴും വായിച്ചെടുക്കാം. എങ്കിലും എല്ലാവരിലുംതന്നെ മയ്യഴിയുടെ കഥാകാരനോടുള്ള തികഞ്ഞ ആരാധനയും ബഹുമാനവും നിറഞ്ഞിരിക്കുന്നു. ഒരുപക്ഷേ, മലയാളത്തിലെ മറ്റെഴുത്തുകാര്‍ക്ക് ആര്‍ക്കെങ്കിലും സാമാന്യജനങ്ങള്‍ക്കിടയിലെ ഇത്തരം സ്വീകാര്യത ലഭിച്ചിട്ടുണ്ടോ എന്നതു സംശയമാണ് : നോവലിെന്റ ദേശെത്ത കാമറയിലാക്കിയ കലാകാരന്‍ എഴുതുന്നു.
എം മുകുന്ദന്‍ എന്ന എഴുത്തുകാരന്‍ ആണയിടുന്നു, ”ഞാന്‍ കണ്ടതും കേട്ടതുമൊക്കെത്തന്നെയാണ് ഞാന്‍ എഴുതുന്നതും എഴുതിയിട്ടുള്ളതും.” മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ എന്ന നോവല്‍ സാഹിത്യ ഫോട്ടോഗ്രഫി പരമ്പരയ്ക്കു വിധേയമാക്കുമ്പോള്‍ എനിക്ക് ഏറ്റവും ധൈര്യം നല്‍കിയിരുന്നത് മുകുന്ദന്‍ പലയിടങ്ങളിലും പറഞ്ഞുകേട്ടിട്ടുള്ള മുകളില്‍ പറഞ്ഞ വാക്കുകളാണ്. നോവല്‍ ഫോട്ടോഗ്രഫി പരമ്പരയുടെ ചിത്രീകരണത്തിനുശേഷം വ്യക്തിപരമായി കൂടുതല്‍ അടുത്തപ്പോള്‍ ഈ വാക്കുകള്‍ നേരിട്ടുതന്നെ പലതവണ കേള്‍ക്കാനുമായി. പിന്നീട് ഒരുപാട് അവസരങ്ങളില്‍ അദ്ദേഹത്തിന്റെ സൃഷ്ടികളുടെ പശ്ചാത്തലത്തെക്കുറിച്ച് വിശദമായി സംസാരിച്ചിട്ടുമുണ്ട്.
മയ്യഴി നോവലിനു മുന്‍പ് ഫോട്ടോഗ്രഫി പരമ്പരയായി പൂര്‍ത്തിയാക്കി പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ചത് ഒ.വി. വിജയന്റെ ഖസാക്കിന്റെ ഇതിഹാസമായിരുന്നു. പാലക്കാട്ടെ തസ്രാക്ക് എന്ന ഗ്രാമത്തില്‍ അതിന്റെ പരിസരപ്രദേശങ്ങളില്‍നിന്നും ഏറക്കുറെ ഖസാക്കിനെ വേര്‍തിരിച്ചെടുക്കാനായി. ആ ചിത്രപരമ്പരയില്‍ പ്രധാനപ്പെട്ടവ ഇന്ന് തസ്രാക്കിലെ ഒ.വി. വിജയന്‍ സ്മാരകത്തില്‍ ഫോട്ടോഗാലറിയാക്കി സ്ഥാപിച്ചിരിക്കുന്നു. ഫോട്ടോപുസ്തകത്തിനും കാര്യമായ സ്വീകാര്യത ലഭിച്ചു. ഇക്കാരണങ്ങള്‍കൊണ്ടുതന്നെയാണ് അടുത്ത ശ്രദ്ധ മുകുന്ദന്റെ മയ്യഴിയിലേക്കു തിരിഞ്ഞത്. ഒ.വി. വിജയന്‍ ഇതിഹാസത്തിന്റെ ഇതിഹാസത്തില്‍ പറഞ്ഞിരിക്കുന്നത് തസ്രാക്ക്-ഖസാക്ക് ഇന്ന് എന്റെ സ്വപ്നാടനഭൂമിയല്ല എന്നാണ്. എന്നിട്ടും ഖസാക്കിനെ അതിന്റെ പശ്ചാത്തല ഭൂമികയില്‍നിന്ന്-പ്രകൃതിയില്‍നിന്ന് കുറെയൊക്കെ വേര്‍തിരിച്ചു ചിത്രങ്ങളാക്കാന്‍ കഴിഞ്ഞു എന്നാണ് എന്റെ വിശ്വാസം. ഒ.വി. വിജയന്‍ ഉദ്ദേശിച്ചത് കാലം ഖസാക്കില്‍ വരുത്തിയ മാറ്റം എന്നതായിരിക്കണം. എന്നാല്‍ മുകുന്ദന്റെ മയ്യഴിയില്‍ നോവല്‍ അടയാളങ്ങള്‍ക്കു വലിയ മാറ്റം സംഭവിച്ചതായി എനിക്കനുഭവപ്പെട്ടില്ല.
പ്രധാന കാരണം ഒരു മാറ്റവും അവകാശപ്പെടാനാവാത്ത വെള്ളിയാങ്കല്ലുതന്നെ. മൂപ്പന്റെ ബംഗ്ലാവും തോലന്‍ മൂപ്പന്റെ പുത്തലം ക്ഷേത്രവും മാതാവിന്റെ പള്ളിയും നോവലില്‍നിന്നുള്ള മയ്യഴിയുടെ മാറ്റത്തിനു പ്രധാന തടസ്സങ്ങളായി നില്‍ക്കുന്നു.ക്ഷേത്രത്തിലും പള്ളിയിലും ഇന്നും നടക്കുന്ന ആചാരാനുഷ്ഠാനങ്ങള്‍ നോവല്‍കാലത്തെന്നപോലെതന്നെയെന്ന് കാണാനാകും. ഫ്രഞ്ച് അധിനിവേശകാലത്തുനിന്നും മാറ്റം പ്രകടമായത് കെട്ടിടങ്ങള്‍ക്കും റോഡുകള്‍ക്കും തന്നെ. എന്നാല്‍ ആ കാലഘട്ടത്തിലെ വീടുകളും മറ്റു നിര്‍മിതികളും ധാരാളമായി മയ്യഴിയില്‍ ഇപ്പോഴും കാണാം. കേരളത്തില്‍ വിലക്കുറവില്‍ മദ്യം ലഭിക്കുന്നയിടം എന്നതുകൊണ്ട് നിരവധിയായ മദ്യശാലകളും മദ്യഉപഭോഗത്തിന്റെ ദയനീയ കാഴ്ചകളും ധാരാളമായി കാണാം. ഫ്രഞ്ചുകാര്‍ മയ്യഴിയില്‍ മദ്യമൊഴുക്കിയിരുന്നവരായിരുന്നല്ലോ. ആ പാരമ്പര്യവും അന്യംനിന്നില്ല.
രണ്ടു വര്‍ഷക്കാലമാണ് മാഹിയില്‍ ‘മയ്യഴി’യെ അേന്വഷിച്ചു നടന്നത്.നോവല്‍കാലത്തെപ്പോലെ സാമാന്യ ജനജീവിതത്തിലും നിഷ്‌കളങ്ക സ്നേഹം പൊഴിക്കുന്ന നിരവധിയാളുകളെ പരിചയപ്പെട്ടു. മുകുന്ദനെപ്പറ്റി പറയാന്‍ അവര്‍ക്കൊക്കെ നൂറു നാവാണ്. അതിലൊക്കെ പലപ്പോഴും അതിശയോക്തിയും കടന്നു വരുന്നുണ്ട്. നേരിട്ടനുഭവപ്പെടാത്ത, വായനയുടെ പരിമിതി പ്രകടമാക്കുന്ന അത്തരം അഭിപ്രായങ്ങളിലും ഫ്രഞ്ച് വിധേയത്വം ഇപ്പോഴും വായിച്ചെടുക്കാം. എങ്കിലും എല്ലാവരിലുംതന്നെ മയ്യഴിയുടെ കഥാകാരനോടുള്ള തികഞ്ഞ ആരാധനയും ബഹുമാനവും നിറഞ്ഞിരിക്കുന്നു. ഒരുപക്ഷേ, മലയാളത്തിലെ മറ്റെഴുത്തുകാര്‍ക്ക് ആര്‍ക്കെങ്കിലും സാമാന്യജനങ്ങള്‍ക്കിടയിലെ ഇത്തരം സ്വീകാര്യത ലഭിച്ചിട്ടുണ്ടോ എന്നതു സംശയമാണ്. എം. മുകുന്ദന്‍ എന്ന വ്യക്തിയുടെ- തികഞ്ഞ മയ്യഴിക്കാരന്റെ- ജീവിതംതന്നെയാണ് അതിന്റെ കാരണം എന്ന് ഞാനറിയുന്നു, ഇന്നുവരെയും എന്നോടുള്ള പരിഗണനയില്‍. അതെ മുകുന്ദന്‍ വീണ്ടും പറയുന്നു, ”ഞാന്‍ എവിടെയായിരുന്നാലും എന്റെ മനസ്സ് മയ്യഴിയില്‍ തന്നെയായിരിക്കും.’
എം മുകുന്ദന്റെ പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ
പൂര്‍ണ്ണരൂപം 2024 ജൂലൈ ലക്കം പച്ചക്കുതിരയില്‍
ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക
ഡി സി / കറന്റ് പുസ്തകശാലകളിലും ജൂലൈ ലക്കം ലഭ്യമാണ്
Comments are closed.