മയ്യഴി സുവര്‍ണ്ണയാത്ര; പറയൂ യാത്രയ്‌ക്കൊരുങ്ങാം
കൂട്ടം തെറ്റി മേഞ്ഞവരുടെ കൂട്ടുകാരൻ, മലയാളിയുടെ പ്രിയപ്പെട്ട എഴുത്തുകാരന്‍, മയ്യഴിയുടെ കഥാകാരന്‍ എം മുകുന്ദനെ വായിക്കാത്ത മലയാളികൾ ഉണ്ടാവില്ല. മയ്യഴി കഥാഭൂമികയാക്കി എത്രയെത്ര പുസ്തകങ്ങളാണ് അദ്ദേഹം മലയാളത്തിന് സമ്മാനിച്ചത്. നൃത്തം ചെയ്യുന്ന കുടകള്‍, കുട നന്നാക്കുന്ന ചോയി, ദൈവത്തിന്റെ വികൃതികള്‍ അങ്ങനെ നിരവധി വായനകളിലൂടെ മലയാളി മയ്യഴിയെക്കുറിച്ച് വായിച്ചു. എം മുകുന്ദൻ ‘മയ്യഴിപ്പുഴയുടെ തീരങ്ങളില്‍’ എഴുതിയിട്ട് അരനൂറ്റാണ്ട് പിന്നിടുകയാണ്. വായിച്ചറിഞ്ഞ മയ്യഴിയിലൂടെ എം മുകുന്ദനൊപ്പം ഒരു യാത്രയ്ക്ക് നിങ്ങള്‍ തയ്യാറാണോ. എങ്കില്‍ ഡി സി ബുക്സ് അതിനൊരു അവസരം ഒരുക്കുന്നു.
മയ്യഴിയെക്കുറിച്ചുള്ള രസകരമായ ചോദ്യങ്ങള്‍ക്ക് രസകരമായ ഉത്തരങ്ങള്‍ നിങ്ങളുടെ കൈയിലുണ്ടെങ്കില്‍ എം മുകുന്ദനൊപ്പം മയ്യഴിയിലൂടെ ഒരു യാത്രയ്‌ക്ക് നിങ്ങൾക്കും അവസരമുണ്ട്.
നിങ്ങള്‍ ചെയ്യേണ്ടത്
- നവംബര്‍ 15 മുതല്‍ 17 വരെ ഡി സി ബുക്‌സ് ഇന്‍സ്റ്റഗ്രാം/ഫേസ്ബുക്ക് പേജിലൂടെ വൈകുന്നേരം 8 മണിക്ക് രസകരമായ ഒരു ചോദ്യം വായനക്കാര്‍ക്കായി നല്‍കും
- ഉത്തരങ്ങള്‍ നിങ്ങള്‍ക്ക് കമന്റ് ചെയ്യാം
- തിരഞ്ഞെടുക്കുന്ന 4 ഭാഗ്യശാലികള്‍ക്ക് എം മുകുന്ദനൊപ്പം മയ്യഴിയിലേക്ക് സൗജന്യയാത്രയ്ക്ക് അവസരം
- കൂടാതെ തിരഞ്ഞെടുക്കുന്ന മറ്റ് ഭാഗ്യശാലികള്‍ക്ക് 2025 ജനുവരി 23 മുതല്‍ 26 വരെ കോഴിക്കോട് ബീച്ചില്‍ നടക്കുന്ന കെഎല്‍എഫ് എട്ടാം പതിപ്പിന്റെ ഡെലിഗേറ്റ് പാസ് സൗജന്യം
എം മുകുന്ദന്റെ പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ
Comments are closed.