DCBOOKS
Malayalam News Literature Website

മയ്യഴി സുവര്‍ണ്ണയാത്ര- From ക്യാമ്പസ് To മയ്യഴി

മയ്യഴിയെക്കുറിച്ച് സംസാരിക്കാം മയ്യഴിയിലേക്ക് യാത്ര പോകാം

‘അനാദിയായി പരന്നുകിടക്കുന്ന സമുദ്രത്തില്‍, അങ്ങകലെ ഒരു വലിയ കണ്ണീര്‍തുള്ളിപോലെ വെള്ളിയാങ്കല്ലു കാണാമായിരുന്നു. അവിടെ അപ്പോഴും ആത്മാവുകള്‍ തുമ്പികളായി പാറി നടക്കുന്നുണ്ടായിരുന്നു. ആ തുമ്പികളില്‍ ഒന്ന് ദാസനായിരുന്നു.’

മലയാള നോവല്‍ സാഹിത്യത്തില്‍ എം. മുകുന്ദന്‍ കൊത്തിവച്ച വരികള്‍. എം മുകുന്ദനെ വായിക്കാത്ത മലയാളികള്‍ ഉണ്ടാവാന്‍ വഴിയില്ല. മയ്യഴി കഥാഭൂമികയാക്കി എത്രയെത്ര പുസ്തകങ്ങള്‍… നൃത്തം ചെയ്യുന്ന കുടകള്‍, കുട നന്നാക്കുന്ന ചോയി, ദൈവത്തിന്റെ വികൃതികള്‍ അങ്ങനെ നിരവധി വായനകളിലൂടെ മലയാളി മയ്യഴിയെക്കുറിച്ചറിഞ്ഞു വായിച്ചു. മയ്യഴിയുടെ കഥാകാരന്‍ ‘മയ്യഴിപ്പുഴയുടെ തീരങ്ങളില്‍’ എഴുതിയിട്ട് അരനൂറ്റാണ്ട് പിന്നിടുകയാണ്. വായിച്ചറിഞ്ഞ മയ്യഴിയിലൂടെ എം മുകുന്ദനൊപ്പം ഒരു യാത്രയ്ക്ക് നിങ്ങള്‍ തയ്യാറാണോ. എങ്കില്‍ ഡി സി ബുക്സ് അതിനൊരു അവസരം ഒരുക്കുന്നു. ‘മയ്യഴി സുവര്‍ണ്ണയാത്ര’ എന്ന പേരില്‍ ഡി സി ബുക്സ് സംഘടിപ്പിക്കുന്ന യാത്രയില്‍ പങ്കെടുക്കാന്‍ കോളജ് വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഇതാ ഒരു സുവര്‍ണ്ണാവസരം, അതിനായി നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം.

  • മയ്യഴി കഥാഭൂമികയാക്കി എം മുകുന്ദന്‍ രചിച്ച ഏതെങ്കിലും ഒരു നോവലിനെക്കുറിച്ച് ഒരു ചര്‍ച്ചയ്ക്ക് നിങ്ങള്‍ റെഡിയാണോ?
  • എങ്കില്‍ നിങ്ങളുടെ ക്യാമ്പസ് പശ്ചാത്തലത്തില്‍ നാല് പേരടങ്ങുന്ന ഗ്രൂപ്പുകളായി തിരിഞ്ഞ് മയ്യഴിപ്പുഴയുടെ തീരങ്ങളില്‍, നൃത്തം ചെയ്യുന്ന കുടകള്‍, കുട നന്നാക്കുന്ന ചോയി, ദൈവത്തിന്റെ വികൃതികള്‍ എന്നീ പുസ്തകങ്ങളില്‍ ഏതെങ്കിലും ഒരു പുസ്തകത്തെക്കുറിച്ച് സംസാരിക്കുന്ന വീഡിയോ ചിത്രീകരിക്കുക
  • നവംബര്‍ 17ന് മുന്‍പായി 99461 09449 എന്ന വാട്‌സ്ആപ്പ് നമ്പരിലേക്ക് വീഡിയോ അയക്കണം
  • ഗ്രൂപ്പില്‍ പരമാവധി നാല് പേരെ ഉണ്ടാകാന്‍ പാടുള്ളൂ, പശ്ചാത്തലം ക്യാമ്പസ് ആയിരിക്കണം
  • തിരഞ്ഞെടുക്കുന്ന ഗ്രൂപ്പിന് എം മുകുന്ദനൊപ്പം മയ്യഴി സുവര്‍ണ്ണയാത്രയില്‍ പങ്കെടുക്കാം.
  • കൂടാതെ തിരഞ്ഞെടുക്കപ്പെടുന്ന മറ്റ് ഗ്രൂപ്പുകള്‍ക്ക് ജനുവരി 23 മുതല്‍ 26 വരെ കോഴിക്കോട് ബീച്ചില്‍ നടക്കുന്ന കെഎല്‍എഫ് എട്ടാം പതിപ്പിന്റെ ഡെലിഗേറ്റ് പാസ് സൗജന്യം…

എം മുകുന്ദന്റെ പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ

Comments are closed.