‘മൗലാന ജലാലുദ്ദീന്‍ റൂമി: ജീവിതവും കാലവും’; കോന്യയിലെ റൂമീ മഖാമില്‍ നിന്നും പുസ്തകത്തിന്റെ ചിത്രവുമായി ഷഹബാസ് അമന്‍
കെ.ടി. സൂപ്പിയുടെ ‘മൗലാന ജലാലുദ്ദീന്‍ റൂമി: ജീവിതവും കാലവും’ എന്ന പുസ്തകത്തിന്റെ ചിത്രവുമായി മലയാളത്തിന്റെ പ്രിയ ഗസല്‍ഗായകനും സംഗീത സംവിധായകനുമായ ഷഹബാസ് അമന്‍. കോന്യയിലെ റൂമീ മഖാമിൽ നിന്നുള്ളതാണ് ചിത്രം.
സ്‌നേഹമാണെന്റെ ദേശമെന്ന് കവിതയിലൂടെയും ജീവിതത്തിലൂടെയും പ്രഘോഷിച്ച എക്കാലത്തെയും മിസ്റ്റിക് കവികളില്‍ പ്രഥമ ഗണനീയനായ റൂമിയുടെ ജീവചരിത്രമാണ് ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച ‘മൗലാന ജലാലുദ്ദീന്‍ റൂമി: ജീവിതവും കാലവും’ എന്ന പുസ്തകം. ദിവ്യാനുരാഗിയുടെ ആത്മ താളങ്ങൾ ഇതിലൂടെ വായനക്കാരറിഞ്ഞു തുടങ്ങുന്നു. റൂമി-ശംസ് സംഗമത്തിൻ്റെ ഭിന്ന ഭാഷ്യങ്ങളെ സവിസ്തരം വിശകലനം ചെയ്യുന്നുണ്ട് ഈ കൃതിയിൽ. റൂമിയുടെ ബാല്യകാലം, യൗവനം, വിദ്യാഭ്യസം, യാത്രകൾ… എല്ലാം വായനക്കാരിൽ അറിവും അനുഭൂതിയും പകർന്നേകുമെന്നുറപ്പ്. ദീവാനെ ശംസ് തബ്രീസിലെ തെരഞ്ഞെടുത്ത പ്രണയ കവിതകളുടെ വിവർത്തനവും കൃതിയുടെ ഉൾക്കനം കൂട്ടുന്നു.
Comments are closed.