DCBOOKS
Malayalam News Literature Website

മസാലദോശ: പ്രദീപ് രാമനാട്ടുകര എഴുതിയ കവിത

മെയ് ലക്കം പച്ചക്കുതിരയില്‍

വൃത്തിയുള്ള
തിളങ്ങുന്ന പ്ലേറ്റിലാണ്
മസാലദോശ വന്നത്.
നീണ്ടു മെലിഞ്ഞ വിരലുകള്‍
അതിമനോഹരമായി
പ്ലേറ്റിനെ പുണര്‍ന്നിരുന്നു.
തുടുത്ത കൈത്തണ്ടയില്‍
ചുവന്ന വള ചുറ്റിക്കിടന്നു.

രുചിമുകുളങ്ങള്‍
പൂത്തുലഞ്ഞപ്പോള്‍
അടര്‍ന്നുവീണ പൂവുകളില്‍
ബന്ധങ്ങളുടെ പരാഗണം

ദോശയ്ക്കകത്ത്
മസാലയും
ഉരുളക്കിഴങ്ങുംതന്നെ,
കൂടെയുള്ളത്
ചട്‌നിയും സാമ്പാറും

സ്വാദിന്റെ പരകോടിയില്‍
അവള്‍ ചിരിയൊഴിച്ചു.
ഞാനതില്‍ മസാലദോശ
കുഴച്ചെടുത്തു.
അലിഞ്ഞലിഞ്ഞ്
അലൌകികമായ
അനുഭൂതിയില്‍
മനസ്സുനിറഞ്ഞു
വിശപ്പൊടുങ്ങി.

പൂര്‍ണ്ണരൂപം 2023 മെയ് ലക്കം പച്ചക്കുതിരയില്‍

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും മെയ് ലക്കം ലഭ്യമാണ്‌

Comments are closed.