DCBOOKS
Malayalam News Literature Website

സി പി ജോണിന്റെ പുതിയ പുസ്തകം ‘മാര്‍ക്‌സിന്റെ മൂലധനം ഒരു വിശദവായന’; പ്രീബുക്കിങ് ആരംഭിച്ചു

സി പി ജോണിന്റെ പുതിയ പുസ്തകം ‘മാര്‍ക്‌സിന്റെ മൂലധനം ഒരു വിശദവായന’ പ്രീബുക്കിങ് ആരംഭിച്ചു. ഡി സി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറിലൂടെ നിങ്ങളുടെ കോപ്പികള്‍ പ്രീബുക്ക് ചെയ്യാം. മാര്‍ക്സ് പഠിതാക്കള്‍ക്കും മാര്‍ക്സിസം പഠിതാക്കള്‍ക്കും മാത്രമല്ല എല്ലാ വിജ്ഞാനകുതുകികള്‍ക്കും പ്രയോജനപ്രദമാകുന്ന ഈ ഗ്രന്ഥം ഡി സി ബുക്സാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

Textമാര്‍ക്‌സിന്റെ മൂലധനം ആദ്യവാല്യത്തിന്റെ ഒരു വിശദവായനയാണ് ഇതില്‍ നിര്‍വ്വഹിക്കുന്നത്. മുപ്പത്തി മൂന്ന് അദ്ധ്യായങ്ങളുള്ള മൂലധനത്തിന്റെ അദ്ധ്യായസ്വഭാവം അതേപടി നിലനിര്‍ത്തിക്കൊണ്ട് ഓരോ അദ്ധ്യായത്തിലെയും ആശയങ്ങളെ വിശദമാക്കുന്ന ഒരു വായനാരീതിയാണ് ഇതില്‍ അനുവര്‍ത്തിച്ചിട്ടുള്ളത്. മാര്‍ക്‌സിന്റെ ആശയങ്ങള്‍ ഒട്ടും ചോര്‍ന്നുപോകാതെ സാധാരണക്കാര്‍ക്കുപോലും മനസ്സിലാകുന്ന തരത്തില്‍ ലളിതമായി  ഈ കൃതിയിൽ  വിശദീകരിക്കുന്നു.

ഒരു വായനക്കാരന് ‘മൂലധനം’ വായിക്കുമ്പോള്‍ എന്തു മനസ്സിലാക്കാം എന്ന മട്ടിലാണ് എല്ലാ അദ്ധ്യായങ്ങളും പ്രത്യേകം പ്രത്യേകം ചുരുക്കി എഴുതിയിട്ടുള്ളത്. നൂറ് പേജില്‍ അധികമുള്ള പതിനഞ്ചാം അദ്ധ്യായവും രണ്ട് പേജ് മാത്രമുള്ള ഇരുപത്തിയൊമ്പതാം അദ്ധ്യായവും അടക്കം മുപ്പത്തിമൂന്ന് അദ്ധ്യായങ്ങളും വായിച്ചെടുക്കാം.

കടിച്ചാല്‍ പൊട്ടാത്ത സാമ്പത്തികശാസ്ത്രസംബന്ധമായ ആദ്യ ഭാഗങ്ങളും ചാള്‍സ് ഡിക്കന്‍സിന്റെ കഥപോലെ വായിക്കാവുന്ന അദ്ധ്യായങ്ങളും ‘മൂലധന’ത്തില്‍ ഉണ്ട്. ചില്‍ഡ്രന്‍സ് എംപ്ലോയ്മെന്റ് കമ്മീഷന്റെയും ഫാക്ടറി ഇന്‍സ്പെക്ടര്‍മാരുടെയും പബ്ലിക് ഹെല്‍ത്ത് കമ്മീഷന്റെയും റിപ്പോര്‍ട്ടുകള്‍ മാര്‍ക്സ് സമൃദ്ധമായി ഉദ്ധരിക്കുമ്പോള്‍ മുതലാളിത്തത്തിന്റെ പറുദീസയായി കരുതപ്പെട്ട അന്നത്തെ ഇംഗ്ലണ്ടിലെ തൊഴിലാളിജീവിതം എത്ര ദയനീയമായിരുന്നു എന്ന് മനസ്സിലാക്കാം.

പ്രീബുക്ക് ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

 

Comments are closed.