പാത്‌ഫൈന്‍ഡര്‍ ചൊവ്വയില്‍
അമേരിക്ക വിക്ഷേപിച്ച വൈക്കിങ്-1 (1976 ജൂലൈ 20ന് ചൊവ്വയിലിറങ്ങി), വൈക്കിങ്-2 എന്നീ വാഹനങ്ങള്‍ അയച്ച ചിത്രങ്ങളില്‍ നിന്നാണ് മനുഷ്യന്‍ ആദ്യമായി ചൊവ്വാഗ്രഹത്തെക്കുറിച്ചുള്ള കാര്യങ്ങള്‍ അറിയുന്നത്. ചൊവ്വയിലെ മണ്ണ് ഭൂമിയിലേതിന് സമാനമാണെന്ന് മനസ്സിലാക്കാന്‍ സാധിച്ചെങ്കിലും ചൊവ്വയില്‍ ജീവനുണ്ടോ എന്ന ചോദ്യം ഉത്തരം കിട്ടാതെ കിടക്കുന്നു. തുടരന്വേഷണത്തിന്റെ ഭാഗമായി യു.എസ് വിക്ഷേപിച്ച ബഹിരാകാശ വാഹനമായ പാത്‌ഫൈന്‍ഡര്‍ 1997 ജൂലൈ നാലിന് ചൊവ്വയിലിറങ്ങി.
വൈക്കിങ്ങിന് ശേഷം ആദ്യമായി ചൊവ്വയുടെ മണ്ണിലിറങ്ങിയ ബഹിരാകാശവാഹനമായിരുന്നു പാത്‌ഫൈന്‍ഡര്‍. ചൊവ്വയുടെ ഉപരിതല ദൃശ്യങ്ങള്‍ ഈ വാഹനത്തില്‍ നിന്നും ഭൂമിയിലേക്കയച്ചു. പാത്‌ഫൈന്‍ഡറില്‍ നിന്നും വിട്ട, റിമോട്ട് കണ്‍ട്രോള്‍കൊണ്ടു നിയന്ത്രിക്കുന്ന സോജേണര്‍ എന്ന വാഹനം ഗ്രഹോപരിതലത്തില്‍ സഞ്ചരിച്ച് വിവരങ്ങള്‍ ശേഖരിച്ചു. പണ്ടുകാലത്ത് ജലാംശമുണ്ടായിരുന്നു എന്ന നിഗമനത്തിലേക്കു നയിക്കുന്ന തെളിവുകളും അഗ്നിപരീക്ഷണ ശിലാവശിഷ്ടങ്ങളും ചൊവ്വയില്‍ കണ്ടെത്തിയത് പാത്‌ഫൈന്‍ഡറിലൂടെയായിരുന്നു.
Comments are closed.