DCBOOKS
Malayalam News Literature Website

‘മര്‍മ്മരം’; സതി അങ്കമാലി എഴുതിയ കവിത

ഓഗസ്റ്റ് ലക്കം പച്ചക്കുതിരയില്‍

തെളിഞ്ഞതും
വിശുദ്ധവുമായ ഒരു വെളിച്ചം
ജീവിതം കാണാന്‍
കഴിയുന്ന വിധം
എന്നെ നയിക്കുന്നു
അസാധ്യങ്ങളുടെ
സാധ്യതകളെ
ഭൂമിയില്‍
വരഞ്ഞിട്ടവരുടെ
മണ്‍ക്കൂനകളില്‍നിന്നും
ഞരമ്പുകളിലേയ്ക്ക്
ഒരു വിദ്യുത്
പ്രവാഹമുണ്ടാവുന്നു

എന്റെയാകാശത്തിന്
ശിലാലിഖിതങ്ങള്‍ വേണ്ടാ.
ആരുടെയും സമ്മതം
ചോദിക്കാതെ തന്നെ
കവിതയുടെ
തുരുമ്പുകമ്പി വളച്ച്
അത് പുറത്ത് കടക്കും
മേഘങ്ങളെ പിഴിഞ്ഞ്
നീലകളെ ഊറ്റിയെടുക്കും
പൂര്‍ത്തികരിക്കപ്പെടാതെ
പോയ വാക്കുകളുടെ
കൊമ്പൊടിച്ച് കുത്തും

പൂര്‍ണ്ണരൂപം 2023 ഓഗസ്റ്റ് ലക്കം പച്ചക്കുതിരയില്‍

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും ഓഗസ്റ്റ് ലക്കം ലഭ്യമാണ്‌

Comments are closed.