‘മരിച്ചുപോയ മുത്തശ്ശിക്ക് ഒരു കത്ത്’: സച്ചിദാനന്ദന്റെ ഏറ്റവും പുതിയ കഥാസമാഹാരം
സച്ചിദാനന്ദന്റെ ഏറ്റവും പുതിയ കഥാസമാഹാരം ‘മരിച്ചുപോയ മുത്തശ്ശിക്ക് ഒരു കത്ത്’ പുറത്തിറങ്ങി. ഡി സി ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ ആദ്യപതിപ്പാണ് ഇപ്പോൾ വില്പനയിലുള്ളത്. ഡി സി ബുക്‌സ് ഓൺലൈൻ സ്റ്റോറിലൂടെയും ഡി സി / കറന്റ് ബുക്‌സ് സ്റ്റോറിലൂടെയും കോപ്പികൾ ഇപ്പോൾ വായനക്കാർക്ക് സ്വന്തമാക്കാം.
മലയാളകവിതയെ ലോകമെമ്പാടും അവതരിപ്പിക്കുന്നതിനും ലോകകാവ്യ സംസ്‌കാരത്തെ മലയാളത്തിനു പരിചയപ്പെടുത്തുന്നതിനുമായി നിലകൊള്ളുന്ന കവിയാണ് കെ.സച്ചിദാനന്ദന്‍. നാല് പതിറ്റാണ്ടിലധികമായി മലയാളത്തില്‍ സ്വയം നവീകരിച്ചെഴുതുന്ന അദ്ദേഹത്തിന്റെ ഏറ്റവും പുതിയ കഥാസമാഹാരമാണ് ‘മരിച്ചുപോയ മുത്തശ്ശിക്ക് ഒരു കത്ത്’.
സമകാലിക ഇന്ത്യ നേരിടുന്ന സാമൂഹിക വൈരുദ്ധ്യങ്ങള്‍ക്ക് കഥയിലൂടെ പുതിയ ഭാഷ കണ്ടെത്താന്‍ ശ്രമിക്കുകയാണ് ‘മരിച്ചുപോയ മുത്തശ്ശിക്ക് ഒരു കത്ത്’ എന്ന സമാഹാരത്തിലൂടെ സച്ചിദാനന്ദന്‍. ആക്ഷേപഹാസ്യത്തിന്റെയും അന്യാപദേശകഥകളെയും ആഖ്യാന രീതികളെയുമാണ് ഇതിനായി സച്ചിദാനന്ദന്‍ ആശ്രയിക്കുന്നത്. സങ്കീര്‍ണ്ണതകളേതുമില്ലാതെ വായിക്കാവുന്ന കഥകള്‍.
Comments are closed.