DCBOOKS
Malayalam News Literature Website

ദുബായിലെ ആദ്യ സ്വകാര്യ സ്കൂൾ സ്ഥാപക മറിയാമ്മ വർക്കി അന്തരിച്ചു

ദുബായ്: ദുബായിലെ ആദ്യ സ്വകാര്യ സ്‌കൂള്‍ സ്ഥാപകയും ജെംസ് ഗ്രൂപ്പ് ചെയര്‍മാന്‍ സണ്ണിവര്‍ക്കിയുടെ മാതാവുമായ മറിയാമ്മ വര്‍ക്കി (90) ദുബായില്‍ അന്തരിച്ചു. റാന്നി സ്വദേശിയാണ്. വാര്‍ധക്യസഹജമായ അസുഖങ്ങളെതുടര്‍ന്ന് ഏറെ നാളുകളായി ചികിത്സയിലായിരുന്നു. മൃതദേഹം ദുബായിൽ സംസ്കരിക്കും. 1959ൽ ദുബായിലെത്തിയ മറിയാമ്മയും കുടുംബവുമാണ് ഗൾഫിലെ തന്നെ ആദ്യത്തെ സ്വകാര്യ വിദ്യാലയമായ ഔവർ ഓൺ ഇംഗ്ലീഷ് സ്കൂൾ 1968ൽ ദുബായിൽ സ്ഥാപിച്ചത്.

രാജകുടുംബത്തിനടക്കം സ്വദേശി പ്രമുഖർക്ക് ഇംഗ്ലീഷ് പാഠങ്ങൾ പകർന്നു നൽകിയത് മറിയാമ്മയും മിഡിലീസ്റ്റ് ബ്രിട്ടീഷ് ബാങ്കിൽ ഉദ്യോഗസ്ഥനും വിദ്യാഭ്യാസ പ്രവർത്തകനുമായിരുന്ന ഭർത്താവ് കെ.എസ്. വർക്കിയുമായിരുന്നു. മാഡം വര്‍ക്കി എന്നറിയപ്പെട്ടിരുന്ന മറിയാമ്മ യുഎഇയിലെത്തിയ ആദ്യത്തെ ഇന്ത്യന്‍ വനിതകളില്‍ ഒരാളാണ്. യുഎഇയില്‍ താമസിക്കുന്ന ഏറ്റവും മുതിര്‍ന്ന കേരളീയ വനിതയായി 2010 ല്‍ ഒരു മലയാള പത്രം തിരഞ്ഞെടുത്തിരുന്നു. 2016 മുതൽ ജെംസിലെ മികച്ച അധ്യാപകർക്ക് മറിയാമ്മ വർക്കിയുടെ പേരിൽ അവാർഡ് ആരംഭിച്ചു.

കേരളത്തിൽനിന്ന് 1959-ലാണ് ഭർത്താവ് കെ.എസ്. വർക്കിയോടൊപ്പം മറിയാമ്മ ദുബായിലെത്തുന്നത്. ആദ്യകാലത്ത് ദുബായിലെത്തി സ്ഥിരതാമസം തുടങ്ങിയ ഇന്ത്യൻ വനിതകളിലൊരാളാണ്. രാജകുടുംബത്തിലുള്ളവരെയടക്കം ഉന്നതപദവിയിൽ ഇരിക്കുന്ന ഒട്ടേറെ സ്വദേശികളെ ഇംഗ്ലീഷ് പഠിപ്പിച്ചത് മാഡം വർക്കി എന്നറിയപ്പെട്ടിരുന്ന മറിയാമ്മയാണ്. അക്കാലത്ത് ദുബായിൽ സ്കൂളുകൾ കുറവായിരുന്നു.

ദുബായിലേക്ക് പോകുന്നതിന് മുമ്പ് കേരളത്തില്‍ അധ്യാപികയായിരുന്നു. യുഎഇയിലെ വിദ്യഭ്യാസ രംഗത്ത് ഏറെ  ഏറെ പ്രശസ്‍തയായിരുന്ന അവര്‍ രാജ്യത്തിന്റെ വിദ്യാഭ്യാസ സംവിധാനത്തിന് തന്നെ മികച്ച സംഭാവനകള്‍ നല്‍കിയ വ്യക്തിയാണ്.

Comments are closed.