DCBOOKS
Malayalam News Literature Website

സരോജിനി നായിഡുവിന്റെ ചരമവാര്‍ഷികദിനം

സ്വാതന്ത്ര്യസമര സേനാനിയും ഭരണാധികാരിയുമായിരുന്ന സരോജിനി നായിഡു മികവുറ്റ കവയത്രി കൂടിയായിരുന്നു. ഭാരത കോകിലം(ഇന്ത്യയുടെ വാനമ്പാടി) എന്നെല്ലാം അവരെ വിളിച്ചിരുന്നത് അനുപമമായ കവിത്വസിദ്ധിയുടെ പേരിലാണ്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ആദ്യത്തെ ഇന്ത്യന്‍ വനിതാ പ്രസിഡന്റായിരുന്നു സരോജിനി നായിഡു. ഇന്ത്യയിലെ ആദ്യത്തെ വനിതാ ഗവര്‍ണറും അവരായിരുന്നു. 1947ല്‍ അലഹബാദില്‍ ഗവര്‍ണറായി സ്ഥാനമേറ്റു.

1879ല്‍ ഫെബ്രുവരി 13ന് ആന്ധ്രയിലെ ഹൈദരാബാദിലായിരുന്നു ജനനം. സരോജിനി ചതോപാദ്ധ്യായ എന്നായിരുന്നു പേര്. അച്ഛന്‍ അഘോര്‍നാഥ് ചതോപാദ്ധ്യായ നൈസാം കോളജ് പ്രിന്‍സിപ്പലായിരുന്നു. അമ്മ വസുന്ധരാ ദേവി ബംഗാള്‍ കവയത്രിയായിരുന്നു. 1898ല്‍ 19 വയസ്സില്‍ ഗോവിന്ദരാജുലു നായിഡുവിനെ വിവാഹം ചെയ്തതോടെയാണ് അവര്‍ സരോജിനി നായിഡുവായത്. ജയസൂര്യ, രണ്‍ധീര്‍, പത്മജ, ലൈലാ മണി എന്നീ നാല് മക്കളുണ്ടായിരുന്നു.എഴുപതാം വയസ്സില്‍ 1949 മാര്‍ച്ച് രണ്ടിനായിരുന്നു അന്ത്യം. അലഹബാദില്‍.

സരോജിനിയുടെ സഹോദരന്‍ വീരേന്ദ്രനഥ് ചതോപാധ്യായ ,വിപ്ലവകാരിയായിരുന്നു അദ്ദേഹം പിന്നീട് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തോട് അടുത്തു.സ്റ്റാലിന്‍ ഭരണക്കൊടം ഇയാളെ വധിച്ചു എന്നാണ് കരുതുന്നത്. കിഴക്കന്‍ ബംഗാളിലെ സംസ്‌കൃത പഠനത്തിനും യോഗവിദ്യയിലും പ്രസിദ്ധമായ യാഥാസ്ഥിതിക ബ്രാഹ്മണ കുടുംബത്തിലെ കണ്ണിയായിരുന്നു സരോജിനി. അക്കാലത്ത് അബ്രാഹ്മണനായ ഗോവിന്ദരാജുലു നായിഡുവിനെ അവര്‍ പ്രണയിച്ച് വിവാഹം ചെയ്തത് വലിയ കോളിളക്കം ഉണ്ടാക്കിയിരുന്നു.

Comments are closed.