ലോക കാലാവസ്ഥാദിനം
കാലാവസ്ഥാ വ്യതിയാനം ഭൂമിയില്‍ സൃഷ്ടിക്കുന്ന ഗുരുതര പ്രതിസന്ധികളുടെ പശ്ചാത്തലത്തിലാണ് ഈ വര്‍ഷവും കാലാവസ്ഥാ ദിനം കടന്നുപോകുന്നത്. ഹരിതഗൃഹപ്രഭാവത്തിന്റെയും എല്‍നിനോ പ്രതിഭാസത്തിന്റെയും ഫലമായി ആഗോളതാപനം വര്‍ദ്ധിച്ചിരിക്കുകയാണ്. തെക്കേ അമേരിക്കയുടെ ഭൂരിഭാഗം, ആഫ്രിക്ക, വടക്ക് കിഴക്ക് യൂറേഷ്യ, യൂറോപ്പിന്റെ ചില ഭാഗങ്ങള്‍, മധ്യേഷ്യ, ഉത്തര അമേരിക്കയുടെ പടിഞ്ഞാറ് ഭാഗങ്ങള്‍ എന്നിവിടങ്ങളിലാണ് എല്‍നിനോ ശക്തി പ്രാപിച്ചതോടെ കാലാവസ്ഥ വ്യതിയാനം ക്രമാതീതമായത്. ഏഷ്യയും അമേരിക്കയും ചൂട് കൂടിയ പ്രദേശമായി നേരത്തെ നിരീക്ഷിക്കപ്പെട്ടത്.
എല്ലാ വര്‍ഷവും മാര്‍ച്ച് 23-നാണ് ലോക കാലാവസ്ഥാദിനമായി ആചരിക്കുന്നത്. ഐക്യരാഷ്ട്ര സംഘടനയുടെ കീഴിലുള്ള ലോക കാലാവസ്ഥാസംഘടനയുടെ ആഭിമുഖ്യത്തിലാണ് ഈ ദിനാചരണം.
Comments are closed.