കലാമണ്ഡലം രാമന്‍കുട്ടി നായര്‍(1925- 2013)
കഥകളി നടനും കേരള കലാമണ്ഡലത്തിലെ മുന്‍ അധ്യാപകനും പ്രിന്‍സിപ്പാളും ആയിരുന്ന കലാമണ്ഡലം രാമന്‍കുട്ടി നായര്‍ 1925 മെയ് 25ന് വെള്ളിനേഴിക്കടുത്ത് കുറുവട്ടൂരിലാണ് ജനിച്ചത്. കേരളത്തിലെ എക്കാലത്തെയും മികച്ച കത്തിവേഷക്കാരില്‍ ഒരാളായി രാമന്‍കുട്ടി നായര്‍ കരുതപ്പെടുന്നു. കഥകളിയില്‍ കല്ലുവഴിച്ചിട്ടയുടെ അമരക്കാരനായിരുന്നു അദ്ദേഹം. രാവണോല്‍ഭവത്തിലെയും ബാലിവിജയത്തിലെയും രാവണന്, തോരണയുദ്ധത്തിലെ ഹനുമാന്, നരകാസുരന്, ദുര്‍വാസാവ്, കിര്‍മ്മീരവധത്തിലെ ധര്‍മ്മപുത്രര്‍, കാലകേയവധത്തിലെയും സുഭദ്രാഹരണത്തിലെയും അര്ജുനന് തുടങ്ങിയവയാണ് രാമന്‍കുട്ടിനായരുടെ പ്രധാന വേഷങ്ങള്‍.
1952ല്‍ കലാമണ്ഡലത്തില്‍ വിദ്യാര്‍ത്ഥിയായി എത്തിയ അദ്ദേഹത്തെ 1960ല്‍ കലാമണ്ഡലത്തില്‍ അഭ്യാസം പൂര്‍ത്തിയാക്കിയതിന്റെ അടുത്ത ദിവസം തന്നെ മഹാകവി വള്ളത്തോള്‍ അദ്ദേഹത്തെ അവിടെ അദ്ധ്യാപകനായി നിയമിച്ചു. അതിന് ശേഷം പ്രിന്‍സിപ്പലായി സ്ഥാനക്കയറ്റം കിട്ടിയ ഇദ്ദേഹം 1987ലാണ് കലാമണ്ഡലത്തില്‍ നിന്ന് വിരമിച്ചത്. സുപ്രസിദ്ധ കഥകളി കലാകാരനായ കലാമണ്ഡലം ഗോപിയുള്‍പ്പടെ ഒട്ടേറെ പ്രഗല്ഭര് അദേഹത്തിന്റെ ശിഷ്യരാണ്. 2013 മാര്‍ച്ച് 11 ന് അദ്ദേഹം അന്തരിച്ചു
Comments are closed.