DCBOOKS
Malayalam News Literature Website

യുദ്ധത്തിന്റെ ക്രൂരതയും ജീവിതത്തിന്റെ ദുർബലതയും പ്രണയത്തിന്റെ അസാധ്യതയും തുറന്നുകാണിക്കുന്ന ‘മരണപ്പാത’

യുദ്ധത്തിന്റെ ക്രൂരതയും ജീവിതത്തിന്റെ ദുർബലതയും പ്രണയത്തിന്റെ അസാധ്യതയും തുറന്നുകാണിക്കുന്ന നോവലോണ് ഫ്‌ളാനഗന്‍റെ ‘മരണപ്പാത‘ . തായ്ബർമ ഡെത്ത് റെയിൽവേയിലെ ഒരു ജാപ്പനീസ് പിഡബ്ല്യു ക്യാമ്പിന്റെ മടുപ്പിൽ, ഓസ്‌ട്രേലിയൻ സർജൻ Richard Flanagan-Maranappathaഡോറിഗോ ഇവാൻസിന്റെ ദുരന്തപൂർണ്ണമായ ജീവിതം പച്ചയായി ആവിഷ്‌ക്കരിക്കുന്ന നോവൽ. മാൻ ബുക്കർ പുരസ്‌കാരം നേടിയ റിച്ചാർഡ് ഫാളനഗന്റെ പ്രശസ്തമായ മരണപ്പാത.

ഓസ്‌ട്രേലിയന്‍ എഴുത്തുകാരന്‍, ഫിക്ഷന്‍, നോണ്‍ഫിക്ഷന്‍, ഫീച്ചര്‍ ഫിലിം എന്നീ മേഖലകളില്‍ പ്രതിഭ തെളിയിച്ച ഫ്‌ളാനഗന്‍ അറിയപ്പെടുന്ന പരിസ്ഥിതി പ്രവര്‍ത്തകനാണ്. മാന്‍ ബുക്കര്‍ പ്രൈസ് നേടിയ നാരോ റോഡ് റ്റു ദി ഡീപ് നോര്‍ത്തിന് (മരണപ്പാത) പുറമേ വാണ്ടിങ്, ഫസ്റ്റ് പേഴ്‌സണ്‍, ദ അണ്‍നോണ്‍ ടെററിസ്റ്റ്, നോട്ട് ഓണ്‍ ആന്‍ എക്‌സോഡസ്, ദ ടെറിബിള്‍ തുടങ്ങിയവ അദ്ദേഹ
ത്തിന്റെ പ്രശസ്തമായ ചില കൃതികളാണ്. നാഷണല്‍ ഫിക്ഷന്‍ പുരസ്‌കാരം, വിക്‌ടോറിയന്‍ പ്രീമിയര്‍ പുരസ്‌കാരം, കോമണ്‍ വെല്‍ത്ത് പ്രൈസ്, ടാസ്മാനിയ ബുക്കര്‍ പ്രൈസ് തുടങ്ങി പതിനെട്ടു അവാര്‍ഡുകള്‍ കരസ്ഥമാക്കിയിട്ടുണ്ട്.

 ഫ്‌ളാനഗന്‍റെ ‘മരണപ്പാത ‘ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Comments are closed.