DCBOOKS
Malayalam News Literature Website

‘ഭാഗ്യമെന്നോ യാദൃശ്ചികതയെന്നോ വിളിക്കാം’; മരക്കാർ റിലീസ് നീട്ടിയതിനെക്കുറിച്ച് സഹനിർമാതാവ്

കേരളം കാത്തിരിക്കുന്ന ബ്രഹ്മാണ്ഡചിത്രമാണ് പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ‘മരയ്ക്കാര്‍-അറബിക്കടലിന്റെ സിംഹം.’മാർച്ച് 26 ന് ചിത്രം തീയറ്ററിലെത്താനിരിക്കെയാണ് കോവിഡ് വ്യാപനത്തെ തുടർന്ന് ലോക്ക്ഡൗൺ സംഭവിച്ചത്. ഇതോടെ ചിത്രത്തിന്റെ റിലീസും അനിശ്ചിതത്വത്തിലായി. ഇപ്പോൾ ഇതാ ചിത്രത്തിൻറെ സഹനിർമ്മാതാവായ റോയ് സി ജെ മരക്കാർ റിലീസ് നീട്ടിയതിനെക്കുറിച്ച് പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ്.

ചിത്രം വിചാരിച്ച സമയത്ത് തീയേറ്ററിൽ എത്തിക്കാൻ സാധിക്കാത്തതിൽ ദു:ഖവും അതേസമയം സന്തോഷവുമുണ്ട് . ഇതിനെ ഭാഗ്യമെന്നോ യാദൃശ്ചികതയെന്നോ വിളിക്കാം. ആൻറണി പെരുമ്പാവൂരിനൊപ്പം ഞാനും ചേർന്ന് നിർമിക്കുന്ന ബി​ഗ് ബഡ്ജറ്റ് ചിത്രത്തിന്റെ റിലീസിനെക്കുറിച്ചാണ് പറഞ്ഞു വന്നത്. മോഹൻലാലിന്റെ അഞ്ച് ഭാഷയിൽ ഒരുങ്ങുന്ന ചിത്രം. ജോലികളെല്ലാം പൂർത്തിയായിരുന്ന ചിത്രം മുൻ നിശ്ചയിച്ചതുപ്രകാരം മാർച്ച് 26ന് റിലീസ് ചെയ്യാൻ കഴിയാതെ വന്നതിൽ ദു:ഖമുണ്ട്. ഒപ്പം സന്തോഷവുമുണ്ട്. കാരണം കോവിഡ് പശ്ചാത്തലത്തിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനെതുടർന്ന് തീയേറ്ററുകൾ വൈകാതെ അടയ്‌ക്കേണ്ടി വന്നു. ഇതിനെയാണ് ഒരേസമയം സന്തോഷത്തിലും ദു:ഖത്തിലുമെന്ന് പറയുക”- ആശിർവാദ് സിനിമാസിൻറെ ബാനറിൽ ആൻറണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രത്തിൻറെ സഹനിർമ്മാതാവും കോൺഫിഡൻഡ് ഗ്രൂപ്പ് ഉടമയുമായ റോയ് സി ജെ ഫേസ്ബുക്കിൽ കുറിച്ചു.

Sometimes it can be said as Lucky & Somtimes as Coincidence!!!. The Release of Dr Mohan Lal's Mega Opus Big Budget 5…

Posted by Roy CJ on Tuesday, August 4, 2020

T P Rajeevan-Kunjalimarakkarസാമൂതിരി രാജവംശത്തിന്റെ നാവികമേധാവിയായിരുന്ന കുഞ്ഞാലി മരക്കാറുടെ കഥ പറയുന്ന ചിത്രമാണ് ‘മരക്കാര്‍-അറബിക്കടലിന്റെ സിംഹം’. മോഹന്‍ലാല്‍ ടൈറ്റില്‍ റോളിലെത്തുന്ന ചിത്രത്തില്‍ മഞ്ജു വാര്യർ, മധു, അർജുൻ സർജ, ഫാസിൽ, പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, കീർത്തി സുരേഷ് തുടങ്ങി വലിയൊരു താര നിരയും എത്തുന്നുണ്ട്. സിനിമയുടെ 75 ശതമാനം ഭാഗങ്ങളും റാമോജി ഫിലിം സിറ്റിയിലാണ് ചിത്രീകരിച്ചത്. ഊട്ടി, രാമേശ്വരം എന്നിവിടങ്ങളാണ് ചിത്രത്തിന്റെ മറ്റു ലൊക്കേഷനുകള്‍.

ടി പി രാജീവന്റെ ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച കുഞ്ഞാലിമരക്കാർ എന്ന പുസ്തകം ഇ-ബുക്കായി ഡൗൺലോഡ് ചെയ്യാൻ സന്ദർശിക്കുക.

Comments are closed.