DCBOOKS
Malayalam News Literature Website

‘മറക്കാമോ?’ മറവിക്കെതിരെ ഓര്‍മ്മകളുടെ രണസംഗീതം

”കാട്ടാളന്മാര്‍ നാടുഭരിച്ച്
നാട്ടില്‍ തീമഴ പെയ്തപ്പോള്‍,
പട്ടാളത്തെപ്പുല്ലായ്ക്കരുതിയ
മട്ടാഞ്ചേരി മറക്കാമോ?”

ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ ഏറ്റവും പുതിയ  കവിതാസമാഹാരംമറക്കാമോ?’ പുറത്തിറങ്ങി ഡി സി ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ  Textആദ്യപതിപ്പാണ് ഇപ്പോൾ വില്പനയിലുള്ളത്. ഡി സി ബുക്‌സ് ഓൺലൈൻ സ്റ്റോറിലൂടെയും ഡി സി / കറന്റ് ബുക്‌സ് സ്റ്റോറിലൂടെയും കോപ്പികൾ വായനക്കാർക്ക് സ്വന്തമാക്കാം.

തോട്ടി, മറക്കാമോ ? പ്രശസ്തകവിതകൾക്കൊപ്പം ചെണ്ട, വേദം, ജ്ഞാനസ്നാനം, സൂര്യനും തോണിയും ഞാനും, ദെെവപ്പിഴ, കഴുവേറ്റം, മൊഴിയാഴം, ദത്ത് തുടങ്ങിയ 27 കവിതകളും ഒമ്പതുപരിഭാഷാകവിതകളും അടങ്ങിയതാണ്  ‘മറക്കാമോ?’  എന്ന സമാഹാരം. ഓരോകവിതയ്ക്കും പ്രശസ്തകലാനിരൂപക കവിതാ ബാലകൃഷ്ണൻ വരച്ചചിത്രങ്ങളുമുണ്ട്.

ഒരു കാലഘട്ടത്തിലെ യുവമനസുകളെ ഹരംപിടിപ്പിച്ച കവിതകളെഴുതിയ ചങ്ങമ്പുഴ കൃഷ്ണപിള്ളയെപ്പോലെ തന്നെ യുവമാനസങ്ങളെ ലഹരി പിടിപ്പിച്ച കവിയാണ്ബാലചന്ദ്രന്‍ ചുള്ളിക്കാട്. നിഷേധത്തിന്റെയും ധിക്കാരത്തിന്റെയും ബലാല്‍ക്കാരമായ അതിര്‍ത്തി ലംഘനങ്ങളുടെയും സ്വരവും താളവുമാണ് ആ കാവ്യ ലോകത്തുനിന്ന് മുഴങ്ങികേട്ടത്.സച്ചിദാനന്ദന്‍,കടമ്മനിട്ടഎന്നിവരുടെ തലമുറയെ പിന്തുടര്‍ന്നു വന്നബാലചന്ദ്രന്‍ ചുള്ളിക്കാട്പ്രമേയസ്വീകരണത്തിലും ആവിഷ്‌കരണ തന്ത്രത്തിലും സമകാലികരില്‍ നിന്ന് പ്രകടമായ വ്യത്യസ്തത പുലര്‍ത്തി.

മലയാള കവിതയില്‍ അദൃഷ്ടപൂര്‍വങ്ങളായ ബിംബാവലിയും കാവ്യഭാഷയും ഇദ്ദേഹത്തിന്റെ രചനാ സവിശേഷതകളായി ശ്രദ്ധിക്കപ്പെടുന്നു. ആത്മഭാഷണത്തിന്റെയും ആത്മാപഗ്രഥനത്തിന്റെയും സ്വഭാവമുണ്ട് അദ്ദേഹത്തിന്റെ കവിതകള്‍ക്ക്. വ്യക്ത്യാനുഭവമാക്കാതെ ഒരനുഭവത്തെയും ബാഹ്യാനുഭവമായി ആഖ്യാനം ചെയ്യില്ലെന്ന നിര്‍ബന്ധം ഈ കവി പുലര്‍ത്തുന്നുണ്ട്.

പുസ്തകം വാങ്ങാൻ ക്ലിക്ക് ചെയ്യൂ

Comments are closed.