DCBOOKS
Malayalam News Literature Website

വയനാട്ടില്‍ മാവോയിസ്റ്റുകള്‍ ബന്ദികളാക്കിയവര്‍ രക്ഷപ്പെട്ടു

പ്രതീകാത്മകചിത്രം

കല്‍പ്പറ്റ: വയനാട്ടില്‍ മാവോയിസ്റ്റുകള്‍ ബന്ദികളാക്കിയ മൂന്ന് ഇതരസംസ്ഥാന തൊഴിലാളികളും രക്ഷപ്പെട്ടു. ഇന്നലെ രാത്രിയോടെയാണ് മേപ്പാടിക്കടുത്ത കള്ളാടി തൊള്ളായിരം എമറാള്‍ഡ് എസ്റ്റേറ്റില്‍ നിര്‍മ്മാണത്തൊഴിലാളികളെ തോക്കുചൂണ്ടി മാവോവാദി സംഘം തടവിലാക്കിയത്. മൂന്നു പേരില്‍ രണ്ട് പേരെയാണ് ബന്ദികളാക്കിയത്. ഇവരില്‍ ഒരാള്‍ ആദ്യം തന്നെ ഓടിരക്ഷപ്പെട്ടു. തോക്കുമായെത്തിയ സംഘത്തില്‍ മൂന്ന് പുരുഷന്‍മാരും ഒരു സ്ത്രീയുമാണ് ഉള്ളതെന്ന് രക്ഷപ്പെട്ടെത്തിയവര്‍ പറഞ്ഞു.

ഒപ്പമുണ്ടായിരുന്ന മറ്റു തൊഴിലാളികള്‍ ഓടി രക്ഷപ്പെട്ട് എസ്റ്റേറ്റ് അധികൃതരെ ഫോണില്‍ വിവരമറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് എസ്റ്റേറ്റ് അധികൃതര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. രാത്രിയോടെ പ്രദേശത്ത് തണ്ടര്‍ബോള്‍ട്ട് ഉള്‍പ്പെടെയുള്ള പൊലീസ് സംഘമെത്തി.

Comments are closed.