മാവോയിസവും ഇസ്‌ലാമിസവും സമകാലികസാഹചര്യത്തില്‍
കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ അഞ്ചാം പതിപ്പില്‍ മാവോയിസവും ഇസ്‌ലാമിസവും എന്ന വിഷയത്തില്‍ ഇന്ന് അക്ഷരം വേദിയില്‍ സംവാദം നടന്നു. സി.പി.ഐ.എം നേതാവ് പി. ജയരാജന്‍, മുന്‍ നക്‌സലേറ്റായ കെ. വേണു, ജമഅത്ത ഇസ്‌ലാമി പ്രതിനിധി സി. ദാവൂദ് എന്നിവര്‍ പങ്കെടുത്ത സെഷനില്‍ മാധ്യമപ്രവര്‍ത്തകന്‍ അഭിലാഷ് മോഹന്‍ ആയിരുന്നു മോഡറേറ്റര്‍. അട്ടപ്പാടിയിലെ വ്യാജ ഏറ്റുമുട്ടലുകളുടെയും രണ്ട് സിപിഐഎം അനുഭാവികളെ യു.എ.പി.എ ചുമത്തിയ സാഹചര്യത്തില്‍ സെഷന്റെ ആധികാരികതയെ കുറിച്ച് സംസാരിച്ച അഭിലാഷ്, ഈ കാലഘട്ടത്തിലും ജനങ്ങളെ ആകര്‍ഷിക്കുന്ന ഒന്നാണോ മാവോയിസം എന്ന ചോദ്യത്തോടെ കെ. വേണുവിനെ സംസാരിക്കാനായി ക്ഷണിച്ചു. പണ്ടു കാലത്തെ അപേക്ഷിച്ച് ഇന്ന് ആരും സ്വയമേ മാവോയിസ്റ്റാകാന്‍ താല്പര്യപെടുന്നില്ല എന്നു പറഞ്ഞ കെ. വേണു, സിപിഐഎം യു.എ.പി.എ ചുമത്തുന്നതിന് എതിരാണ് എന്നും അഭിപ്രായപെട്ടു.
ഇസ്ലാമികര്‍ക്ക് അവരെ തന്നെ സംരക്ഷിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ അവര്‍ ഒരിക്കലും മാവോയിസ്റ്റുകളെ സംരക്ഷിക്കില്ല എന്നു പറഞ്ഞ സി. ദാവൂദ്, സിപിഐഎം എപ്പോഴെല്ലാം അപകടത്തില്‍പെടുന്നുണ്ടോ അപ്പോഴെല്ലാം ഇസ്ലാമോഫോബിയ എടുത്തിടാറുണ്ടെന്നും അവകാശപ്പെട്ടു. അലനും താഹയുടെയും കേസും അതോടൊപ്പം ടി.പി ചന്ദ്രശേഖരനെ ആക്രമിക്കാന്‍ വന്ന ഇന്നോവ കാറില്‍ ‘മാഷാ അല്ലാഹ്’ എന്ന സ്റ്റിക്കര്‍ ഉണ്ടായിരുന്നതായും വസ്തുനിഷ്ഠമായി വാദിച്ചു. മാവോയിസത്തിന്റെ ഉല്‍ഭവത്തെകുറിച്ച് പറഞ്ഞ അദ്ദേഹം അത് ഉണ്ടാകാനുള്ള സാഹചര്യവും വിവരിച്ചു.
മാവോയിസ്റ്റുകളുടെ അഭാവത്തില്‍ ചര്‍ച്ച പാടില്ലായിരുന്നു എന്ന വാദത്തിന് ജമാഅത്ത ഇസ്‌ലാമിയുടെ പ്രതിനിധി വേദിയിലുണ്ട് എന്ന പറഞ്ഞ പി. ജയരാജന്‍, അവര്‍ മതഭ്രാന്തന്‍മാരാണെന് അഭിപ്രായപ്പെട്ടു. മാവോയിസത്തിന്റെ കവര്‍ ഓര്‍ഗനൈസേഷന്‍ ആണ് പോപ്പുലര്‍ ഫ്രണ്ടും ജമാഅത്തി ഇസ്ലാമും എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഭീകരപ്രവര്‍ത്തനങ്ങള്‍ പാര്‍ലമെന്റ് പ്രക്ഷോഭങ്ങളല്ല എന്നഭിപ്രായപ്പെട്ട അദ്ദേഹം കര്‍ഷക പ്രക്ഷോഭങ്ങള്‍ ആണെന്നു കൂടി കൂട്ടിച്ചേര്‍ത്തു.
മുഴുവന്‍ ശക്തികള്‍ ഒന്നിച്ചു നില്‍ക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത് എന്നു പറഞ്ഞ കെ.വേണു മാര്‍ക്‌സിസത്തിന് വികസിത രൂപമാണ് മാവോയിസം അതുകൊണ്ടുതന്നെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയില്‍ നിന്നാണ് ഇനിയും മാവോയിസ്റ്റുകള്‍ ഉയര്‍ന്നുവരാന്‍ സാധ്യതയുള്ളത് എന്ന് അഭിപ്രായപ്പെട്ടു. കേരളത്തിലെ വര്‍ഗീയ കലാപങ്ങള്‍ തകര്‍ക്കുന്നതില്‍ സിപിഎമ്മിന്റെ പങ്കിനെക്കുറിച്ച് സംസാരിച്ച പി ജയരാജന്‍ കേരളത്തിലെ ആദ്യത്തെ രക്തസാക്ഷി വര്‍ഗീയ കലാപം തടയാന്‍ ശ്രമിച്ച തലശ്ശേരിയിലെ കമ്മ്യൂണിസ്റ്റുകാരന്‍ ആണെന്ന് കൂടി കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ മാവോയിസ്റ്റുമായി ചേര്‍ന്ന് മുസ്‌ലിം ഫണ്ടമെന്റലിസ്റ്റുകള്‍ ഒന്നിച്ചു പ്രവര്‍ത്തിക്കുകയാണെന്ന് പറഞ്ഞ അദ്ദേഹം ഇനി ഒരു വേദി പങ്കിടില്ല എന്നുകൂടി വ്യക്തമാക്കി. ഇന്ത്യയുടെ നിലവിലെ സാഹചര്യത്തില്‍ തമ്മില്‍ തല്ലുകയല്ല മറിച്ച് ഒന്നിച്ചു നില്‍ക്കുകയാണ് വേണ്ടതെന്ന് കെ. വേണു ഓര്‍മ്മിപ്പിച്ചു.
Comments are closed.