മനുഷ്യാവകാശങ്ങളുടെ വര്‍ത്തമാനകാല പ്രസക്തി
സിജോ കെ മാനുവലിന്റെ ‘മനുഷ്യാവകാശങ്ങള്‍-സിദ്ധാന്തം, ചരിത്രം, സംസ്‌കാരം’ എന്ന പുസ്തകത്തില്‍ നിന്നും
മനുഷ്യനു മാത്രമായി അവകാശങ്ങള്‍ ഇല്ല എന്ന ബോദ്ധ്യമാണ് മനുഷ്യാവകാശത്തിന്റെ കാതല്‍. ആ തിരിച്ചറിവാണ് ഇന്ന് മനുഷ്യാവകാശ പ്രവര്‍ത്തനത്തെ മികവുറ്റതാക്കുന്നത്. മണ്ണിന്റെയും വിണ്ണിന്റെയും ജലത്തിന്റെയും വായുവിന്റെയുമെല്ലാം അവകാശങ്ങള്‍ക്കൊപ്പം സസ്യജന്തുജീവ ജാലങ്ങളുടെ അവകാശങ്ങള്‍ കൂടി പരിരക്ഷിക്കപ്പെടുമ്പോള്‍ മാത്രമേ മനുഷ്യാവകാശങ്ങളും സംരക്ഷിക്കപ്പെടുകയുള്ളൂ എന്ന് ഇന്ന് പാശ്ചാത്യര്‍ക്കുപോലും സമ്മതിക്കേണ്ടിവരുന്നു. പ്രപഞ്ചത്തെയാകെ കീഴടക്കി വരുതിയില്‍ നിര്‍ത്തി യഥേഷ്ടം ഉപയോഗിക്കാനുള്ള അവകാശം മനുഷ്യനുണ്ട് എന്നു വിശ്വസിച്ചിരുന്നവരാണ് പാശ്ചാത്യര്‍. അവരുടെ തത്ത്വശാസ്ത്രവും മതവും ഇക്കാര്യത്തെ ന്യായീകരിക്കുകയും ചെയ്തിരുന്നു. അതുകൊണ്ട് മനുഷ്യനുവേണ്ടി ഉപയുക്തമാക്കപ്പെടേണ്ട ഒരു ഉത്പന്നം മാത്രമാണ് പ്രകൃതി എന്ന് അവര്‍ കരുതുകയും ചെയ്തു.
ആക്രമിച്ചു കീഴടക്കിനിര്‍ത്തേണ്ട ശത്രുവല്ല, സഹകരിച്ചു സഹവസിക്കാനുള്ള മിത്രമാണ് പ്രകൃതി എന്ന തിരിച്ചറിവ് പാശ്ചാത്യര്‍ക്കുണ്ടായത് വളരെ വൈകിയാണ്. ഈ വിവേകലബ്ധിയെ തുടര്‍ന്നാണ് മനുഷ്യകേന്ദ്രീകൃതമായ ജീവിതവ്യവസ്ഥയെക്കുറിച്ചും പുരുഷകേന്ദ്രീകൃതമായ സാമൂ ഹ്യവ്യവസ്ഥയെക്കുറിച്ചും പുനര്‍വിചാരണ നടത്താന്‍ അവര്‍ പ്രാപ്തരായത്. അതിന്റെയൊക്കെ ഫലമായിട്ടാണ് പരിസ്ഥിതികേന്ദ്രീകൃതമായ ആവാ സവ്യവസ്ഥയെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ അവിടെ ആരംഭിച്ചത്. അതോ ടെയാണ് പരിസ്ഥിതി സന്തുലനവും ലിംഗസമത്വവും മനുഷ്യാവകാശപഠന ത്തിന്റെ ഭാഗമായി മാറിയതും. ആര്‍ഷഭാരതസംസ്‌കാരചര്‍ച്ചയില്‍ ഒരു ധാര്‍മ്മികപ്രശ്‌നമായിട്ടാണ് മനുഷ്യാവകാശലംഘനങ്ങള്‍ ചര്‍ച്ചചെയ്യപ്പെടുന്നത്. ധര്‍മ്മലക്ഷണം എന്ത് എന്ന് വിശദമാക്കുന്ന ഒരു സന്ദര്‍ഭം മഹാഭാരതത്തില്‍ (20 259 ശാന്തിപര്‍വ്വം)ഉണ്ട്. കുരുക്ഷേത്രയുദ്ധത്തിന്റെ അവസാനത്തില്‍ വിജയിച്ച രാജാവായ ധര്‍മ്മപുത്രര്‍ക്ക് ശരശയ്യയില്‍ കിടന്നുകൊണ്ട് പിതാമഹനായ ഭീഷ്മര്‍ നല്കുന്ന ഉപദേശങ്ങളാണ് ശാന്തിപര്‍വ്വത്തിലെ മുഖ്യപ്രമേയം, രാജധര്‍മ്മാനുശാസനത്തെ വിവരിച്ചതിനുശേഷം മോക്ഷധര്‍മ്മാനുശാസനത്തെക്കുറിച്ചു പരാമര്‍ശിക്കവെയാണ് ധര്‍മ്മലക്ഷണത്തെ വിവരിക്കുന്നത്. ധര്‍മ്മം പ്രവര്‍ത്തിക്കാനും അധര്‍മ്മത്തെ ചെറുക്കാനും ഒരുവന്‍ അവലംബിക്കേണ്ട മാര്‍ഗ്ഗമെന്ത് എന്ന സന്ദേഹത്തിനുള്ള ഉത്തരമായിട്ടാണ് അന്യര്‍ തനിക്ക് എതിരെ ചെയ്യുന്ന അഹിതമായ കാര്യങ്ങള്‍ ഒന്നും അന്യരോട് ചെയ്യരുത് എന്ന ഉപദേശം ഭീഷ്മര്‍ ധര്‍മ്മപുത്രര്‍ക്കു നല്കുന്നത്.
മനുഷ്യാവകാശങ്ങളുടെ വര്‍ത്തമാനകാല പ്രസക്തി
മനുഷ്യന്റെ സാംസ്‌കാരിക പുരോഗതിയിലേക്കും സമത്വതുല്യതയിലേക്കുമുള്ള യാത്രയിലെ നാഴികക്കല്ലാണ് 1948 ഡിസംബര്‍ 10-ാം തീയതി ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലി അംഗീകരിച്ച് ആഗോള മനുഷ്യാവകാശ പ്രഖ്യാപനം. ഈ പ്രഖ്യാപനത്തെ ആധുനിക കാലഘട്ടത്തിലെ ‘മാഗ്‌നാകാര്‍ട്ടാ’ എന്നു വിശേഷിപ്പിക്കുന്നു. ജാതി, മതം, വര്‍ഗ്ഗം, വര്‍ണ്ണം, ലിംഗം, ഭാഷ, സംസ്‌കാരം എന്നീ വ്യത്യാസങ്ങള്‍ക്ക് അതീതമായി ലോകത്തിലെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും ഉറപ്പാക്കേണ്ട അവകാശങ്ങളെയും സ്വാതന്ത്ര്യങ്ങളെയും കുറിച്ചുമാണ് ഈ പ്രഖ്യാപനത്തില്‍ പറയുന്നത്. ഈ പ്രഖ്യാപനം ലക്ഷ്യം വയ്ക്കുന്നത് മനുഷ്യവംശത്തെ മുഴുവന്‍ ഒരു കുടുംബ ത്തിലെ അംഗങ്ങളായി പരിഗണിച്ച് സ്വാതന്ത്ര്യം, നീതി, സമാധാനം എന്നി മൂല്യങ്ങളില്‍ അധിഷ്ഠിതമായ സമൂഹരൂപീകരണമാണ്.
മനുഷ്യാവകാശനിയമങ്ങളുടെ അടിസ്ഥാനതത്ത്വം മനുഷ്യമഹത്ത്വം അംഗീകരിക്കുകയും കാത്തുസൂക്ഷിക്കുകയുമാണ്. മനുഷ്യപുരോഗതിയുടെ വിവിധഘട്ടങ്ങള്‍ പരിശോധിച്ചാല്‍ മനുഷ്യമഹത്ത്വം നേടിയെടുക്കുന്നതിനു വേണ്ടിയുള്ള നിരന്തരമായ പരിശ്രമങ്ങള്‍ ദര്‍ശിക്കാം. അടിസ്ഥാനസ്വാത ന്ത്യങ്ങളും അവകാശങ്ങളും അംഗീകരിച്ചുകൊണ്ടുള്ള മാഗ്‌നാകാര്‍ട്ടാ (1215), അമേരിക്കന്‍ സ്വാതന്ത്ര്യ പ്രഖ്യാപനം (1776), ഫ്രഞ്ച് പ്രഖ്യാപനം (1977) ന്യൂമിസ്ഫിയര്‍ പ്രഖ്യാപനം (1783) തുടങ്ങിയവ ഇതാണ് വെളിവാക്കുന്നത്.
മനുഷ്യാവകാശങ്ങളെക്കുറിച്ചുള്ള അജ്ഞത സമൂഹമനസ്സാക്ഷിയെ വേദനിപ്പിച്ച് പല സംഭവങ്ങള്‍ക്കും കാരണമായിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് മനുഷ്യാവകാശാവബോധ പ്രവര്‍ത്തനങ്ങള്‍ക്കും നിരീക്ഷണങ്ങള്‍ക്കും പഠനങ്ങള്‍ക്കും പ്രസക്തി കൈവരുന്നത്. മനുഷ്യാവകാശസംബന്ധമായ മികച്ച ഗ്രന്ഥങ്ങള്‍ കാലഘട്ടത്തിന്റെ ആവശ്യമാണ്. ബോധവത്കരണമാണ് സമൂഹത്തില്‍ ചലനം സൃഷ്ടിക്കുന്നതും പുരോഗതി നേടി രുന്നതും. ഈ സാഹചര്യത്തിലാണ് സിജോ കെ. മാനുവലിന്റെ മനുഷ്യാവകാശങ്ങള്‍ സിദ്ധാന്തം ചരിത്രം സംസ്‌കാരം എന്ന ഗ്രന്ഥം പ്രസക്തമാകുന്നത്.
ആധുനിക കാലഘട്ടത്തില്‍ മനുഷ്യാവകാശങ്ങളുടെ പ്രസക്തിയെ തെന്ന് വെളിപ്പെടുത്തുകയാണ് ഈ ഗ്രന്ഥത്തിന്റെ ലക്ഷ്യം.
Comments are closed.