DCBOOKS
Malayalam News Literature Website

‘ഫോള്‍സ് അലൈസ്’ ; മനു എസ് പിള്ള തിങ്കളാഴ്ച എറണാകുളത്ത്

‘ഫോള്‍സ് അലൈസ്’ എന്ന ഏറ്റവും പുതിയ പുസ്തകത്തെക്കുറിച്ച് വായനക്കാരുമായി നേരിട്ട് സംവദിക്കാന്‍ യുവചരിത്രകാരനും ഗ്രന്ഥകാരനുമായ മനു എസ് പിള്ള തിങ്കളാഴ്ച (6 ഡിസംബര്‍ 2021) എറണാകുളത്ത് എത്തുന്നു. വൈകുന്നേരം 6 മണിക്ക് എറണാകുളം സെന്റ് തെരേസാസ് കോളജ് മെയിന്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍  മനു എസ് പിള്ളയ്‌ക്കൊപ്പം ഡോ.ലത നായര്‍ ആര്‍-ഉം പങ്കെടുക്കും.

ഡിസംബര്‍  7,8 തീയ്യതികളില്‍ കോട്ടയം, ട്രിവാന്‍ഡ്രം എന്നിവിടങ്ങളില്‍ ഡി സി ബുക്സ്‌സംഘടിപ്പിച്ചിരിക്കുന്ന പരിപാടികളിലും മനു എസ് പിള്ള പങ്കെടുക്കും.

  • മനു എസ് പിള്ള, ജോസി ജോസഫ് – 7 ഡിസംബര്‍ 2021, വൈകുന്നേരം 5 മണി- ഡി സി ബുക്‌സ് ഓഡിറ്റോറിയം, കോട്ടയം
  • മനു എസ് പിള്ളപ്രൊഫ.മീന ടി പിള്ള – 8 ഡിസംബര്‍ 2021, വൈകുന്നേരം 5 മണി-വൈലോപ്പിള്ളി സംസ്‌കൃതി ഭവന്‍, ട്രിവാന്‍ഡ്രം

‘ദി ഐവറി ത്രോണ്‍: ക്രോണിക്കിള്‍സ് ഓഫ് ദി ഹൗസ് ഓഫ് ട്രാവന്‍കൂര്‍’, ‘റിബല്‍ സുല്‍ത്താന്‍സ്: ദി ഡെക്കാന്‍ ഫ്രം ഖില്‍ജി ടു ശിവാജി’, ‘ദി കോര്‍ട്ടെസാന്‍,ദി മഹാത്മ ആന്‍ഡ് ദി ഇറ്റാലിയന്‍ ബ്രാഹ്മിണ്‍: ടെയ്ല്‍സ് ഫ്രം ഇന്ത്യന്‍ ഹിസ്റ്ററി’ എന്നീ പുസ്തകങ്ങള്‍ക്ക് ശേഷം മനു എസ് പിള്ളയുടേതായി പുറത്തിറങ്ങിയ ഏറ്റവും പുതിയ പുസ്തകമാണ് ‘ഫോള്‍സ് അലൈസ്’. രാജാ രവി വര്‍മ്മയുടെ കാലത്തെ ഇന്ത്യയിലെ മഹാരാജാക്കന്മാരുടെ ചരിത്രമാണ് പുസ്തകം പറയുന്നത്.

പുസ്തകം ഓര്‍ഡര്‍ ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

 

Comments are closed.