DCBOOKS
Malayalam News Literature Website

ബാല്യകാലസഖി വായിച്ച് മഞ്ജു വാര്യര്‍

മലയാള ഭാഷയുടെ ഒരേയൊരു സുല്‍ത്താന്‍  വൈക്കം മുഹമ്മദ് ബഷീറിന്റെ ഓർമ്മകൾ പങ്കുവെച്ചു നടി മഞ്ജു വാര്യര്‍. ബഷീറിന്റെ ‘ബാല്യകാലസഖി’-ല്‍ നിന്നും ഒരു ഭാഗം വായിച്ചുകൊണ്ടാണ് താരം ബഷീറിന്റെ ഓര്‍മ്മകള്‍ പങ്കുവെച്ചത്. ‘നമ്മള്‍ ബേപ്പൂര്‍’ എന്ന ബഷീര്‍ അനുസ്മരണ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മഞ്ജു വാര്യര്‍.
നടൻ മമ്മൂട്ടി  ബഷീറിന്റെ ‘മതിലുകളില്‍ ‘ എന്ന കൃതിയില്‍ നിന്ന്  ഒരു ഭാഗം വായിച്ചിരുന്നു.

കോഴിക്കോട് മേയര്‍ ബീന ഫിലിപ്പ് അധ്യക്ഷത വഹിച്ച ‘നമ്മള്‍ ബേപ്പൂര്‍’ ചടങ്ങിന്റെ ഉദ്ഘാടനം മന്ത്രി മുഹമ്മദ് റിയാസ് നിര്‍വഹിച്ചു. സച്ചിദാനന്ദന്‍, എം.എന്‍. കാരശ്ശേരിതുടങ്ങിയവര്‍ പ്രഭാഷണം നടത്തി. മമ്മൂട്ടിയ്ക്ക് പുറമേ മഞ്ജുവാര്യരും ബഷീറിന്റെ കൃതികള്‍ വായിച്ചു. ജില്ലാ കളക്ടര്‍ സാംബശിവ റാവു, ഷാഹിന ബഷീര്‍ അനീസ് ബഷീര്‍, കെ.ആര്‍.പ്രമോദ് എന്നിവരും ചടങ്ങില്‍ സംസാരിച്ചു.

Comments are closed.