DCBOOKS
Malayalam News Literature Website

കുട്ടികള്‍ക്കായി മണികണ്ഠന്റെ വീരകഥകള്‍

പന്തളം രാജവംശത്തിലെ രാജശേഖര രാജാവിന് ഒരു ദിവസം കാടിന് നടുവില്‍നിന്നു കഴുത്തില്‍ മിന്നിത്തിളങ്ങുന്ന രത്‌നമണിയോടു കൂടിയ ഒരു ആണ്‍കുഞ്ഞിനെ കിട്ടി. അദ്ദേഹം ആ കുഞ്ഞിന് മണികണ്ഠന്‍ എന്നു പേരിട്ടു. ആ കുഞ്ഞിന്റെ ജന്മോദ്ദേശ്യം അറിയാതെ രാജാവും രാജ്ഞിയും ആ കുഞ്ഞിനെ വളര്‍ത്തി…

മഹിഷി വധത്തിനായി അവതാരമെടുത്ത ധീരനായ മണികണ്ഠന്റെ വീരകഥകള്‍ കുട്ടികള്‍ക്കായി പുനരാഖ്യാനം ചെയ്ത് അവതരിപ്പിക്കുകയാണ് ഈ കൃതിയിലൂടെ. മനോഹരന്‍ കുഴിമറ്റമാണ് രചന. ഡി.സി ബുക്സ് പ്രസിദ്ധീകരിച്ചിരിക്കുന്ന മണികണ്ഠന്റെ ആദ്യ പതിപ്പ് ഇപ്പോള്‍ പുറത്തിറങ്ങിയിട്ടുണ്ട്.

മനോഹരന്‍ കുഴിമറ്റം– കോട്ടയം ജില്ലയിലെ കുഴിമറ്റം സ്വദേശി. വിവിധ സ്‌കൂളുകളില്‍ അധ്യാപകനായി സേവനമനുഷ്ഠിച്ചു. ആനുകാലികങ്ങളിലും ബാലപ്രസിദ്ധീകരണങ്ങളിലും തിരുവനന്തപുരം ആകാശവാണിയിലും കഴിഞ്ഞ 45 വര്‍ഷമായി കഥകള്‍ അവതരിപ്പിക്കുന്നു.

ഡി.സി ബുക്സ് പ്രസിദ്ധീകരിച്ച മനോഹരന്‍ കുഴിമറ്റത്തിന്റെ രചനകള്‍ വായിക്കുവാന്‍ സന്ദര്‍ശിക്കുക

Comments are closed.