DCBOOKS
Malayalam News Literature Website

ഉണ്ണിമേനോനും സുജാതയ്‌ക്കും എം. ജയചന്ദ്രനും മംഗളം സംഗീത പുരസ്‌കാരം

മംഗളത്തിന്റെ സംഗീത അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. പ്രശസ്ത ഗായകരായ ഉണ്ണി മേനോന്‍, സുജാത, സംഗീത സംവിധായകന്‍ എം. ജയചന്ദ്രന്‍ എന്നിവര്‍ക്കാണ് സമഗ്ര സംഭാവനയ്ക്കുള്ള ഇത്തവണത്തെ സംഗീത പുരസ്‌കാരം. പൂവച്ചല്‍ ഖാദര്‍, ദര്‍ശന്‍ രാമന്‍, ഡോ. ബി. അരുന്ധതി എന്നിവരടങ്ങുന്ന ജൂറിയാണ് അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുത്തത്. മംഗളം ദിനപത്രത്തിന്റെ 30-ാം വാര്‍ഷികാഘോഷങ്ങളോടനുബന്ധിച്ച് മേയ് 12ന് കോട്ടയത്ത് നടക്കുന്ന സംഗീതനിശയില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും.

കഴിഞ്ഞ വര്‍ഷത്തെ മികച്ച ഗായകനുള്ള അവാര്‍ഡിന് വിജയ് യേശുദാസും (കൈവീശി നീങ്ങുന്ന, ദ് ഗ്രേറ്റ് ഫാദര്‍) ഗായികയ്ക്കുളള അവാര്‍ഡിന് ആനി ആമിയും (കിളിവാതിലിന്‍ ചാരേ നീ, പുള്ളിക്കാരന്‍ സ്റ്റാറാ) അര്‍ഹരായി.
മികച്ച സംഗീത സംവിധായകനുള്ള പുരസ്‌കാരം ഫോര്‍ മ്യൂസിക്‌സിനാണ് (പതിയെ നീ.., വില്ലന്‍). മികച്ച സോളോ ഗായകരായി ഷഹബാസ് അമന്‍ (മിഴയില്‍ നിന്നും…, മായാനദി), ഹരിത ബാലകൃഷ്ണന്‍ (പതിയെ നീ…, വില്ലന്‍) എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു. എം. ആര്‍. ജയഗീത (കിളിവാതിലിന്‍ ചാരേ നീ, പുള്ളിക്കാരന്‍ സ്റ്റാറാ) യാണ് മികച്ച ഗാനരചയിതാവ്. സ്റ്റാര്‍ ഓഫ് ദ് ഇയറായി ഗോപി സുന്ദറും വോയ്‌സ് ഓഫ് ദ് ഇയറായി ഹരിചരണ്‍, സിത്താര കൃഷ്ണകുമാര്‍ എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.

മറ്റ് പുരസ്‌കാരങ്ങള്‍;-

മികച്ച പശ്ചാത്തലസംഗീതം – സുശീന്‍ ശ്യാം (എസ്ര)
മികച്ച യുഗ്മഗാനം -അപര്‍ണ ബാലമുരളി, അരവിന്ദ് വേണുഗോപാല്‍(മഴ പാടും… സണ്‍ഡേ ഹോളിഡേ).
മികച്ച ജനപ്രിയ ഗാനരചയിതാവ് – ബി.കെ. ഹരിനാരായണന്‍(എസ്ര)
ജനപ്രിയ ഗായകര്‍ – റംഷി അഹമ്മദും (ചങ്ക്‌സ്), ഗൗരി ലക്ഷ്മി(ഗോദാ)
ജനപ്രിയ സംഗീത സംവിധായകന്‍ -ഷാന്‍ റഹ്മാനാണ് (ഗോദ).
യൂത്ത് ഐക്കണ്‍ ഗായകന്‍ -അന്‍വര്‍ സാദത്ത്
സ്‌പെഷല്‍ ജൂറി അവാര്‍ഡ് – ശ്രേയാ ജയദീപ്
ട്രെന്‍ഡ് സെറ്റര്‍ ഗായകന്‍ – സൂരജ് കുറുപ്പ്(സോളോ)
ട്രെന്‍ഡി ഗായിക -നിരഞ്ജ് സുരേഷ് (റോള്‍ മോഡല്‍സ്)

Comments are closed.