DCBOOKS
Malayalam News Literature Website

മാനസികരോഗലക്ഷണങ്ങളും ശാസ്ത്രീയ ചികിത്സയും

ദുഖവും പിരിമുറുക്കവും ഇല്ലാത്ത മനുഷ്യര്‍ ലോകത്തുണ്ടാകുമോ എന്നു തോന്നുന്നില്ല. ഇതുകൊണ്ട് മനുഷ്യന് വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാകാറില്ല. പക്ഷെ ഇത് നീണ്ടു നിന്നാല്‍ പ്രശ്‌നം തന്നെയാണ്. അത് ഡിപ്രെഷന്‍ എന്ന രോഗമായി മാറാം. പിന്നീട് മാനസികരോഗമായി പരിണമിക്കപ്പെടാം. ലോകാരോഗ്യസംഘടനയുടെ കണക്കുകള്‍പ്രകാരം പത്തുപേരില്‍ ഒരാള്‍ മാനസികസംബന്ധമായ ബുദ്ധിമുട്ടുകള്‍ അുഭവിക്കുന്നു. മറ്റ് രോഗികള്‍ക്ക് കൊടുക്കുന്ന അല്ലെങ്കില്‍ അതിലുപരിയായ ശ്രദ്ധയും പരിചരണവും ഇവര്‍ക്ക് നല്‍കേണ്ടതുണ്ട്. ഈ അവസ്ഥയെ വളരെ ഗൗരവത്തോടും പ്രാധാന്യത്തോടും കാണേണ്ടതുമുണ്ട്. കൃത്യസമയത്ത് ചികിത്സയും പരിചരണവും ലഭിക്കാതെവന്നാല്‍ഗുരുതരമായപ്രത്യാഘാതങ്ങളും ഉണ്ടാകും. പക്ഷേ തുടക്കത്തിലേ ഇതെങ്ങനെ തിരിച്ചറിഞ്ഞ് ചികിത്സിക്കാം..എന്നതിനെക്കുറിച്ച് പലര്‍ക്കും ധാരണയുണ്ടാകില്ല. മാനസിക വൈകല്യങ്ങളും അവയുടെ ചികിത്സാരീതികളും ആധികാരികമായി പ്രതിപാദിക്കുന്ന പുസ്തകമാണ് ഡോ അരുണ്‍ ബി നായര്‍ തയ്യാറാക്കിയ മാനസികപ്രശ്‌നങ്ങള്‍ അറിയാം അകറ്റാം’.

ഡി സി ബുക്‌സ് മുദ്രണമായ ലൈഫ് ഇംപ്രിന്റില്‍ പ്രസിദ്ധീകരിച്ച ഈ പുസ്തകത്തില്‍ ശ്രദ്ധക്കുറവ്, അമിതവികൃതി, തുടങ്ങിയ ഹൈപ്പര്‍ കൈനറ്റിക് ഡിസോഡര്‍ മുതല്‍ ഓട്ടിസം, ബുദ്ധിമാന്ദ്യം തുടങ്ങി കുട്ടികളില്‍ കണ്ടുവരുന്ന മാനസികപ്രശ്‌നങ്ങളും, സൗഹൃദങ്ങള്‍ നിലനിര്‍ത്തുവാന്‍ കഴിയാതെവരുന്ന സ്‌കിസോയ്ഡ്, മറ്റുള്ളവര്‍ തന്നെക്കുറിച്ച് ദുഷിക്കുന്നുണ്ടോ എന്ന് എപ്പോഴും സംശയിച്ചുകൊണ്ടിരിക്കുന്ന സ്‌കിസോപിറ്റല്‍, നിരന്തരം നിയമം ലംഘിക്കുവാനുള്ള ത്വരയുണ്ടാക്കുന്ന ആന്റിയോ സോഷ്യല്‍, തുടങ്ങി വ്യക്തിവൈകല്യങ്ങള്‍ക്കുള്ള ചികിത്സാരീതികള്‍, ലഹരിപദാര്‍ത്ഥങ്ങളില്‍ നിന്നും മോചനം നെടുന്നതിനുള്ള ശാസ്ത്രീയ ചികിത്സാനിര്‍ദ്ദേശങ്ങള്‍, അഡ്ജസ്റ്റുമെന്റ് ഡിസോഡര്‍, സോഷ്യല്‍ ഫോബിയ, മനോവിഭ്രാന്തികള്‍ തുടങ്ങി എല്ലാത്തരം മാനസിക വൈകല്യങ്ങള്‍ക്കുമുള്ള നിര്‍ദ്ദേശങ്ങളും ചികിത്സാവിധികളും ഉള്‍പ്പെടുത്തിയിരിക്കുന്നു.

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ സൈക്യാട്രിവിഭാഗം അസിസ്റ്റന്റ് പ്രൊഫസറാണ് ഡോ. അരുണ്‍ ബി നായര്‍.

Comments are closed.