DCBOOKS
Malayalam News Literature Website

ബിജെപി സമരപ്പന്തലിന് മുന്നില്‍ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചയാള്‍ മരിച്ചു

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിലുള്ള ബി.ജെ.പി സമരപ്പന്തലിന് മുന്നില്‍ ആത്മഹത്യാശ്രമം നടത്തിയ ആള്‍ മരിച്ചു. മുട്ടട സ്വദേശി വേണുഗോപാലന്‍ നായരാണ് (49) മരിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച വേണുഗോപാലന്‍ നായര്‍ ശരണമന്ത്രം ചൊല്ലി ബിജെപി നേതാവ് സി.കെ.പത്മനാഭന്റെ സമരപ്പന്തലിനടുത്തേക്ക് ഓടിയെത്തുകയായിരുന്നു. ഉടന്‍ പൊലീസും സമരപ്പന്തലിലുണ്ടായിരുന്നവരും ചേര്‍ന്ന് തീകെടുത്തി ഇയാളെ മെഡിക്കല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

ഗുരുതരമായി പരുക്കേറ്റിരുന്ന വേണുഗോപാലന്‍ നായര്‍ വൈകിട്ട് നാലു മണിയോടെയാണ് മരിച്ചത്. ഇയാള്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകനായിരുന്നുവെന്നാണ് കുടുംബം അഭിപ്രായപ്പെടുന്നത്.

Comments are closed.