DCBOOKS
Malayalam News Literature Website

സദാചാര പൊലീസ് ചമഞ്ഞു മര്‍ദ്ദനം; മലപ്പുറത്ത് യുവാവ് ആത്മഹത്യ ചെയ്തു

മലപ്പുറം: സദാചാര പൊലീസ് ചമഞ്ഞ് ആള്‍ക്കൂട്ടം മര്‍ദ്ദിച്ച യുവാവ് ആത്മഹത്യ ചെയ്ത നിലയില്‍. മലപ്പുറം കുറ്റിപ്പാല സ്വദേശി മുഹമ്മദ് സാജിദിനെയാണ് (23)വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രി പണിക്കര്‍പടി മമ്മാലിപ്പടിയില്‍ അസമയത്ത് ഇയാളെ ഒരു വീടിന്റെ പരിസരത്ത് കണ്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ പിടികൂടി കെട്ടിയിട്ട് മര്‍ദ്ദിക്കുകയായിരുന്നു. ഈ ദൃശ്യങ്ങള്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയ ചിലര്‍ വാട്‌സ് ആപ്പിലൂടെ പ്രചരിപ്പിച്ചു. ഇതില്‍ മനംനൊന്താണ് യുവാവ് ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കളുടെ ആരോപണം.

ആക്രമണ സമയത്ത് യുവാവിന്റെ ശരീരത്തില്‍ കെട്ടോ പരുക്കുകളോ ഉണ്ടായിരുന്നില്ലെന്ന് പൊലീസ് പറയുന്നു. ഇരുകൂട്ടര്‍ക്കും പരാതിയില്ലാത്തതിനാല്‍ കേസെടുത്തിരുന്നില്ല. അതേസമയം സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. പതിനഞ്ചു ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് മലപ്പുറം എസ്. പിയോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Comments are closed.