ബഷീറിന്റെ ഓർമ്മകളിൽ മമ്മൂട്ടി , വീഡിയോ കാണാം
മലയാള സാഹിത്യത്തിൽ പകരം വെക്കാനില്ലാത്ത എഴുത്തിന്റെ മാന്ത്രികൻ വൈക്കം മുഹമ്മദ് ബഷീറിന്റെ ഓർമ്മകൾ പങ്കുവെച്ചുകൊണ്ടുള്ള നടൻ മമ്മൂട്ടിയുടെ വീഡിയോ വൈറലാകുന്നു. ബഷീറിന്റെ ‘പാത്തുമ്മയുടെ ആട് ‘ എന്ന പുസ്തകം വായിച്ചു കൊണ്ടാണ് താരം ബഷീറിനെ കുറിച്ചു സംസാരിക്കുന്നത്. പുസ്തകത്തിലെ ചില ഭാഗങ്ങൾ താരം പ്രേക്ഷകർക്കായി പങ്കുവെക്കുന്നുണ്ട്. വർഷങ്ങൾക്ക് മുൻപ് ഒരു സ്വകാര്യ ചാനലിന് നൽകിയ വിഡിയോയിൽ നിന്നുള്ള ഭാഗമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്.
”ബഷീറും ഞാനും ഒരേ നാട്ടുകാർ ആയിരുന്നു. ഞങ്ങളുടെ നാടും ഭാഷയും ആയിരുന്നു അദ്ദേഹത്തിന്റെ രചനകളിൽ. ന്റുപ്പുപ്പായ്ക്കൊരാനേണ്ടാർന്നു, ബാല്യകാലസഖി, ആനവാരിയും പൊൻകുരിശും ,പാത്തുമ്മയുടെ ആട് എന്നീ പുസ്തകങ്ങൾ വായിക്കുമ്പോൾ ഇതൊക്കെ നാട്ടിൽ നടക്കുന്ന കാര്യങ്ങൾ ആണെന്ന കാര്യം എന്നും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. സാമൂഹിക പ്രസക്തിയുള്ള ബഷീറിന്റെ രചനകളും , നാടൻ പദപ്രയോഗങ്ങളും ലളിതമായ രചനാ ശൈലിയും എല്ലാവർക്കും എന്നും പ്രിയപ്പെട്ടത് തന്നെ ”- മമ്മൂട്ടി പറഞ്ഞു.
അടൂര്‍ ഗോപാലകൃഷ്ണന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ “മതിലുകള്‍” സിനിമയാക്കിയപ്പോള്‍ നായകനായി താരത്തെ ക്ഷണിച്ച സമയത്തുള്ള രസകരമായ ഓർമകളും താരം വിഡിയോയിൽ പങ്കുവെച്ചു. മുമ്പ് മതിലുകള്‍ സിനിമയാക്കുമ്പോള്‍ ബഷീര്‍ ആ ചിത്രത്തിന്റെ ലൊക്കേഷനില്‍ വന്നിരുന്നുവെന്നും, ഇത്രയും സുന്ദരനായ മമ്മൂട്ടിയെ പോലെ ബഷീറിനെ അവതരിപ്പിക്കാൻ മറ്റാരാണ് ഉള്ളതെന്ന് ബഷീർ അന്ന് പറഞ്ഞതായും മമ്മൂട്ടി ഓർക്കുന്നു. ബഷീർ അന്ന് അത് തമാശയായി പറഞ്ഞതായിരിക്കാം പക്ഷെ അത് തനിക്ക് വല്ലാത്ത ആത്മവിശ്വാസം പകർന്നു നൽകിയെന്നും താരം ഓർക്കുന്നു.
♥️♥️ (Part of Asianet News series on Malayalam literature– 'Vaakku Pookkum Kaalam'. The full videos are available on YouTube.)https://www.youtube.com/watch?v=DjWB5gWNGQo&feature=youtu.be&fbclid=IwAR30IsvwO-Yy4iO3KgwUTpZS_9Rp2hgg0lFEprGOQQfbr4GI2q4M0mH_-vQ
Posted by Neelima Menon on Monday, June 8, 2020
Comments are closed.