മാമാങ്കം സിനിമയുടെ കഥ സജീവ് പിള്ളയുടേത് തന്നെ; ഹൈക്കോടതി
കൊച്ചി: മമ്മൂട്ടി നായകനായെത്തുന്ന പുതിയ ചിത്രം മാമാങ്കത്തിന്റെ കഥ സജീവ് പിള്ളയുടേത് തന്നെയെന്ന് ഹൈക്കോടതി. സിനിമയ്ക്ക് പ്രദര്‍ശനാനുമതി നല്‍കിയ കോടതി അവലംബിത തിരക്കഥാകൃത്ത് ശങ്കര്‍ രാമകൃഷ്ണന്റെ പേര് നീക്കം ചെയ്തുവേണം മാമാങ്കം തീയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കേണ്ടതെന്ന് നിര്‍ദ്ദേശം നല്‍കി.
സിനിമയുടെ കഥാകൃത്ത് സജീവ് പിള്ളയാണെന്ന് കണ്ടെത്തിയ കോടതി കഥ സജീവ് പിള്ളയുടേത് തന്നെയാണെന്ന് അംഗീകരിച്ചു. ശങ്കര്‍ രാമകൃഷ്ണന്റെ പേര് ഒഴിവാക്കുമെന്ന് ഉറപ്പു നല്‍കി വൈകിട്ട് നാലിനകം സത്യവാങ്മൂലം നല്‍കാന്‍ ഹൈക്കോടതി ചിത്രത്തിന്റെ നിര്‍മ്മാതാവായ വേണു കുന്നപ്പിള്ളിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സിനിമ നാളെ റിലീസ് ചെയ്യാനിരിക്കെ നിരവധി പേരുടെ അധ്വാനഫലം കലാസൃഷ്ടിക്ക് പിന്നിലുണ്ടെന്നത് കണക്കിലെടുത്താണ് അനുമതിയെന്ന് കോടതി വ്യക്തമാക്കി
മാമാങ്കത്തിന്റെ കഥ തന്റെയാണെന്നും തന്റെ പേര് ചിത്രത്തില്‍നിന്നും ഒഴിവാക്കിയത് നിയമവിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടി മാമാങ്കത്തിന്റെ പ്രദര്‍ശനം തടയണമെന്നാവശ്യപ്പെട്ട് സിനിമയുടെ മുന്‍ സംവിധായകന്‍ കൂടിയായ സജീവ് പിള്ളയുടെ ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതി ഉത്തരവ്.
Comments are closed.