DCBOOKS
Malayalam News Literature Website

സജീവ് പിള്ളയുടെ മാമാങ്കം; ഇ ബുക്ക് പ്രകാശനം ഇന്ന്

സാമൂതിരിക്കെതിരേ വാളേന്തി മാമാങ്കചരിത്രത്തില്‍ നിഷ്‌കളങ്കബലിയായ പതിമൂന്നുകാരന്‍ ചന്ത്രോത്ത് ചന്തുണ്ണിയുടെ ചോരപുരണ്ട ജീവിതത്തിലൂടെ മാമാങ്കത്തറയ്ക്കുവേണ്ടിയുള്ള പകയുടെയും ചതിയുടെയും കഥ പറഞ്ഞ നോവൽ സജീവ് പിള്ളയുടെ ‘മാമാങ്കത്തിന്റെ ‘ ഇ-ബുക്ക് പ്രകാശനം ഇന്ന്  നടക്കും. പ്രശസ്ത എഴുത്തുകാരന്‍ സക്കറിയ ഉള്‍പ്പടെ 100 പേര്‍ ചേര്‍ന്ന് ഫേസ്ബുക്കിലൂടെ ഇ-ബുക്ക് പ്രകാശനം ചെയ്യുക.

കാലികവും വ്യത്യസ്തവുമായി ചരിത്രാനുഭവം വായനക്കാര്‍ക്ക് പകര്‍ന്നു നല്‍കുന്നതാണ് ‘മാമാങ്കം’ എന്ന നോവല്‍. കേരള ചരിത്രത്തിന്റെ വൈവിധ്യമാര്‍ന്ന പാതകള്‍ തുറന്നിടുന്ന നോവലിന്റെ പ്രസാധകര്‍ ഡി സി ബുക്‌സാണ്. ചരിത്രത്തിലെ സവിശേഷമായ ഒരു സംക്രമണഘട്ടത്തെ അവതരിപ്പിക്കുകയാണ് മാമാങ്കം എന്ന നോവലിലൂടെ. വലിയ ശക്തികളോട് വളരെ ചെറിയ ശക്തികൊണ്ട് വലിയ ചോദ്യങ്ങളുയര്‍ത്താന്‍ പ്രാപ്തരായിരുന്നവരാണ് ചാവേറുകള്‍. മലപ്പുറം ജില്ലയിലെ പാങ്ങില്‍ ഇപ്പോഴുമുള്ള ചാവേര്‍ തറയിലൂടെ എന്നും നമ്മുടെ ഓര്‍മ്മയില്‍ ജീവിക്കുന്ന ചാവേര്‍ ചന്തുണ്ണി എന്ന പതിമൂന്നുകാരന്റെ കഥയാണിത്.

Comments are closed.