DCBOOKS
Malayalam News Literature Website

ടി ഡി രാമകൃഷ്ണന്റെ ‘മാമ ആഫ്രിക്ക’; ഇംഗ്ലീഷ് പരിഭാഷയുടെ പ്രകാശനം ഏപ്രിൽ 19ന്

ഡി സി ബുക്സ് പ്രസിദ്ധീകരിച്ച ടി ഡി രാമകൃഷ്ണന്റെ ‘മാമ ആഫ്രിക്ക’ എന്ന നോവലിന്റെ ഇംഗ്ലീഷ് പരിഭാഷ Text‘UHURU’-ഏപ്രിൽ 19ന് ലണ്ടൻ ബുക്ക് ഫെയറിൽ വെച്ച് പ്രകാശനം ചെയ്യും.  പ്രവാസവും മലയാളഭാഷയും സാഹിത്യവും പ്രധാന വിഷയമായ നോവല്‍ ഡോ പ്രിയ കെ നായരാണ് ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തിരിക്കുന്നത്. Ivory Books Ltd. Oxbridge, England ആണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്.

1895 മുതല്‍ 1901 വരെ കിഴക്കന്‍ ആഫ്രിക്കയിലെ മൊബാസയില്‍നിന്ന് വിക്ടോറിയ തടാകം വരെയുള്ള റെയില്‍വേ നിര്‍മ്മാണത്തിന്റെ ഭാഗമായി മുപ്പതിനായിരത്തോളം ഇന്ത്യാക്കാരാണ് ആഫ്രിക്കയിലേക്ക് പോയത്. അതില്‍ ആറായിരത്തിലേറെ പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. ബാക്കിയായവരില്‍ കുറച്ചുപേര്‍ക്ക് റെയില്‍വേയില്‍ ജോലി ലഭിച്ചു. കുറച്ചു പേര്‍ അവിടെ മറ്റ് ജോലികളിലേര്‍പ്പെട്ടു. അവരില്‍ പരപ്പനങ്ങാടിയില്‍നിന്നും കടലുണ്ടിയില്‍നിന്നും പോയ കുറച്ച് മാപ്പിള ഖലാസികളും അവരുടെ മേസ്തിരിയുമുണ്ടായിരുന്നു. ആഫ്രിക്കയില്‍ ഇപ്പോഴുമുള്ള അവരുടെ പിന്‍ തലമുറകളുടെ കഥയാണ് മാമ ആഫ്രിക്ക എന്ന നോവലിന്റെ കഥാപശ്ചാത്തലം.

പുസ്തകം ഓര്‍ഡര്‍ ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.