മലയാറ്റൂര്‍ സ്മാരക സമിതി പുരസ്‌കാരങ്ങള്‍ സക്കറിയക്കും ലക്ഷ്മീദേവിക്കും
തിരുവനന്തപുരം: പതിമൂന്നാമത് മലയാറ്റൂര്‍ സ്മാരക സമിതിയുടെ മലയാറ്റൂര്‍ പുരസ്‌കാരം സക്കറിയക്ക്. സക്കറിയയുടെ തേന്‍ എന്ന ചെറുകഥാസമാഹാരമാണ് പുരസ്കാരത്തിന് അര്‍ഹമായത്. യുവ എഴുത്തുകാര്‍ക്കുള്ള മലയാറ്റൂര്‍ പ്രൈസ് ലക്ഷ്മീദേവിയുടെ കൊലുസണിയാത്ത മഴ എന്ന കവിതാസമാഹാരത്തിനും നല്‍കും. ഇരു കൃതികളും ഡി സി ബുക്‌സാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
15,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് മലയാറ്റൂര്‍ അവാര്‍ഡ്. 5000 രൂപയുടേതാണ് മലയാറ്റൂര്‍ പ്രൈസ്. ജൂലൈ അവസാനം അഞ്ചലില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം നല്‍കുമെന്ന് കമ്മിറ്റി ചെയര്‍മാന്‍ കെ.ജയകുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
Comments are closed.