DCBOOKS
Malayalam News Literature Website

മലയാറ്റൂർ പുരസ്‌കാരം ബെന്യാമിന്

ഡി സി ബുക്സ് പ്രസിദ്ധീകരിച്ച 'നിശബ്ദ സഞ്ചാരങ്ങൾ' എന്ന നോവലിനാണ് അംഗീകാരം

മലയാറ്റൂർ സ്മാരക ട്രസ്റ്റിന്റെ മലയാറ്റൂർ അവാർഡ് ഡി സി ബുക്സ് പ്രസിദ്ധീകരിച്ച ബെന്യാമിന്റെ ’നിശ്ശബ്ദസഞ്ചാരങ്ങൾ’ എന്ന നോവലിന്. 25,000 രൂപയും ശില്പവും പ്രശസ്തിപത്രവുമാണ് പുരസ്‌കാരം. യുവ Textഎഴുത്തുകാർക്കുള്ള മലയാറ്റൂർ പ്രൈസ്  ഡി സി ബുക്സ്  പ്രസിദ്ധീകരിച്ച വി.കെ. ദീപയുടെ ’വുമൺ ഈറ്റേഴ്‌സ്’ എന്ന കഥാസമാഹാരത്തിനാണ്. 10000 രൂപയും ശില്പവും പ്രശസ്തിപത്രവുമാണ് പുരസ്‌കാരം.

ലോകമെങ്ങും വിശ്രമമില്ലാതെ പണിയെടുക്കുന്ന മലയാളി നഴ്‌സമാരുടെ സഞ്ചാരചരിത്രത്തെ ആസ്പദമാക്കി ബെന്യാമിന്‍ എഴുതിയ നോവലാണ് ‘നിശബ്ദ സഞ്ചാരങ്ങള്‍‘. പ്രവാസചരിത്രത്തില്‍ മൗനംകൊണ്ടെഴുതിയ മലയാളി നഴ്‌സുമാരുടെText സഹനം നിറഞ്ഞ ലോകയാത്രകളെ ആദ്യമായി രേഖപ്പെടുത്തുന്നുവെന്നതാണ് ഈ നോവലിന്റെ പ്രാധാന്യം. ഇന്നത്തേതുപോലെ യാത്രാസൗകര്യവും വാര്‍ത്താവിനിമ സംവിധാനവും ഇല്ലാത്ത കാലത്ത് കുടിയേറ്റത്തില്‍ നിന്നും കുടുംബത്തെ രക്ഷിക്കാന്‍ കടലുകടന്ന മറിയാമ്മ എന്ന നഴ്‌സിന്റെ സഞ്ചാരപാത തേടി അവരുടെ നാലാം തലമുറ നടത്തുന്ന അന്വേഷണമാണ് നിശബ്ദ സഞ്ചാരങ്ങള്‍.

‘വിവിധ ആഴ്ചപ്പതിപ്പുകളില്‍ വന്ന പതിനൊന്നു കഥകളാണ് വി.കെ.ദീപയുടെ ’വുമൺ ഈറ്റേഴ്‌സ്’. ഒരേ സമയം ശാന്തവും അടുത്ത നിമിഷം പ്രക്ഷുബ്ധവുമാകുന്ന കഥകള്‍. വ്യത്യസ്തങ്ങളായ ജീവിതങ്ങളിലേക്കുള്ള യാത്രകളാണ് ഓരോ കഥയും. സ്ത്രീജീവിതങ്ങളുടെ ഒറ്റപ്പെടലും അതിജീവനവും സമര്‍ഥമായി ആവിഷ്‌കരിക്കുന്ന വി കെ ദീപ, തന്റെ കഥകളെ ദൃഢമായൊരു സാമൂഹ്യപ്രസക്തിയുടേതന്നെ അഗ്‌നിവാഹകരാക്കുകയാണ്.’

 

Comments are closed.