സി.എസ്. വെങ്കിടേശ്വരന്റെ ‘മലയാളിയുടെ നവമാധ്യമ ജീവിതം’
കഴിഞ്ഞ പത്തുവര്‍ഷങ്ങള്‍ക്കിടയില്‍ മലയാളിയുടെ മാധ്യമ സങ്കേതങ്ങളെയും അനുഭവങ്ങളെയും സംസ്‌ക്കാരത്തെയും കുറിച്ച് സി. എസ്. വെങ്കിടേശ്വരന്‍ എഴുതിയ ചില ലേഖനങ്ങളുടെ സമാഹാരമാണ് മലയാളിയുടെ നവമാധ്യമ ജീവിതം. പല സന്ദര്‍ഭങ്ങളിലായി എഴുതിയ ഈ ലേഖനങ്ങളെയും കുറിപ്പുകളേയും കൂട്ടിയിണക്കുന്നത് അവ പ്രതിപാദിക്കുന്ന വിഷയങ്ങളും ജീവിതപരിസരവും, പങ്കിടുന്ന ആശങ്കകളും പ്രതീക്ഷകളും ആണ്.
ചുമരെഴുത്ത് പോലുള്ള ഒരു പൊതുവിവരവിനിമയ ഉപാധി മുതല്‍, നമ്മുടെ ഭൂതലസഞ്ചാരാനുഭവത്തെ മാറ്റിമറിച്ച മാരുതിക്കാര്‍ പണ്ട് വിവരവിനിമയവും ഗതാഗതവും പരസ്പരബദ്ധവും ബന്ധിതവുമായിരുന്നു എന്നോര്‍ക്കുക- എന്നിവയില്‍ തുടങ്ങി സിനിമയും ടെലിവിഷനും മൊബൈല്‍ ഫോണും ഇന്റര്‍നെറ്റും എല്ലാം ഇവിടെ കടന്നുവരുന്നുണ്ട്. ഇവയൊക്കെ എങ്ങിനെ നമ്മുടെ ജീവിതത്തെയും സംസ്‌ക്കാരത്തെയും സ്വാധീനിച്ചു, രൂപപ്പെടുത്തി എന്നതിനെക്കുറിച്ചുള്ള അന്വേഷണങ്ങളാണിവ.
നമ്മുടെ ജീവിതത്തെയാകെ മാറ്റിമറിച്ച നവമാധ്യമങ്ങളുടെ ഇടപെടലിനെക്കുറിച്ചുള്ള പുസ്തകമാണിത്. ചുവരെഴുത്തില്‍നിന്ന് തിരയെഴുത്തിലേക്കും മാരുതി കാറില്‍ നിന്ന് ന്യൂജെന്‍ കാറിലേക്കും സിനിമക്കൊട്ടകയില്‍നിന്ന് ഇന്റര്‍നെറ്റിലേക്കും കടന്നുകയറിയ മലയാളി ജീവിതത്തിന്റെ സാമൂഹികവും സാംസ്‌കാരികവുമായ വേഗങ്ങളെ വിലയിരുത്തുകയാണ് ഈ ലേഖനങ്ങള്‍. മാറിയ മലയാളിയുടെ മാറിയ ശീലങ്ങളുടെ ഉള്ളറകളിലേക്കുള്ള നോട്ടങ്ങളാണ് മലയാളിയുടെ നവമാധ്യമ ജീവിതം.
സി.എസ്. വെങ്കിടേശ്വരന്റെ ഉടലിന്റെ താരസഞ്ചാരങ്ങള്‍, മലയാള സിനിമാപഠനങ്ങള്‍, സിനിമാടോക്കീസ്, മലയാളിയുടെ നവമാധ്യമജീവിതം എന്നീ പുസ്തകങ്ങള്‍ ഡി. സി ബുക്‌സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Comments are closed.