മലയാളി ലൈംഗികജീവിതം ദുരിതമായി കാണുന്നുവോ?
മലയാളിയുടെ ലൈംഗിക ജീവിതം ഇന്ന് ദുരന്തമായി കാണുന്നതോടൊപ്പം തന്നെ കേരളത്തിലെ സെക്‌സിന്റെ ഭാവി സ്ത്രീയും പുരുഷനും റോബോട്ടും അടങ്ങുന്ന മൂന്ന് പേരായിരിക്കുമെന്ന് മുരളി തുമ്മാരുകുടി. കേരളത്തിലെ രതിജീവിതം ഇരുട്ടുനിറഞ്ഞ മുറിയില്‍ കറുത്ത പൂച്ചയെ തേടുന്ന പോലെയാണെന്ന് അദ്ദേഹം വിമര്‍ശിച്ചു. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ രണ്ടാം ദിനത്തില്‍ മലയാളിയുടെ രതിജീവിതം എന്ന വിഷയത്തില്‍ അഞ്ജന ശങ്കറുമായി സംസാരിക്കുകയായിരുന്നു മുരളി തുമ്മാരുകുടി.
ബ്ലൂ ഫിലിമിലൂടെയാണ് മലയാളിയുടെ രതിജീവിതത്തിലെ ചിന്തകള്‍ വളര്‍ന്നു വരുന്നത്. മലയാളിയുടെ രതിജീവിതത്തെ കുറിച്ച് സമൂഹത്തില്‍ അറിവും കഴിവും ഉള്ളവര്‍ ഈ വിഷയത്തെ വളരെ സീരിയസ്സായി എഴുതുന്നില്ലെന്നുള്ള ആശങ്ക പ്രകടിപ്പിച്ചു. സെക്‌സ് സംബന്ധിച്ച് വനിതയില്‍ സീരീസ് എഴുതുവാനുള്ള പ്രധാന കാരണം, വനിതയിലൂടെ മാത്രമേ താന്‍ ഉദ്ദേശിക്കുന്ന സെക്‌സിനെ കുറിച്ച് വായനക്കാരില്‍ എത്തിക്കുവാന്‍ സാധിക്കുകയുള്ളൂ എന്ന് അദ്ദേഹം പറഞ്ഞു. മലയാളികള്‍ മറ്റുള്ളവരുടെ ജീവിതത്തിലേക്ക് എത്തിനോക്കുന്നവരാണ്. എന്നാല്‍ മലയാളികള്‍ക്ക് സെക്‌സിന് വേണ്ടി നല്‍കിയിരിക്കുന്ന സമയവും സ്ഥലവും പരിമിതമാണ്.സെക്‌സ് നോര്‍മല്‍ ആവുകയും സ്വാഭാവികമായി മലയാളികള്‍ അത് അംഗീകരിക്കാന്‍ തയ്യാറാവുകയും ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു.
സെക്‌സ് എഡ്യൂക്കേഷന്‍ ആര്‍ക്കാണ് വേണ്ടതെന്നുള്ള ഒരു ചോദ്യം ഇന്ന് നിലനില്‍ക്കുന്നു. കുട്ടികള്‍ക്കാണെന്നുള്ള ഒരു തെറ്റിദ്ധാരണ പൊതുസമൂഹത്തിന് ഉണ്ടെന്നും എന്നാല്‍ വിവാഹം കഴിഞ്ഞ 40 വയസിന് മുകളിലുള്ള സ്ത്രീക്കും പുരുഷനുമാണ് സെക്‌സ് വിദ്യാഭ്യാസം വേണ്ടത.് വളര്‍ന്നു വരുന്ന കുട്ടികള്‍ക്ക് സെക്‌സ് എഡ്യൂക്കേഷന്‍ ആവശ്യമാണ്. ഓരോ പ്രായത്തിനനുസരിച്ച് അത് നല്‍കുകയാണ് വേണ്ടതെന്നും ഒന്‍പതാം ക്ലാസ്സിലെ പാഠപുസ്തകത്തില്‍ മാത്രം ഒതുങ്ങി പോകരുതെന്നും അദ്ദേഹം പറഞ്ഞു. സെക്‌സിനെ കുറിച്ചുള്ള സീരിയസ് വിദ്യാലയങ്ങളില്‍ സിലബസായി മാറണമെന്നുള്ള തന്റെ അഭിപ്രായവും അദ്ദേഹം വേദിയില്‍ പ്രകടിപ്പിച്ചു. ശരിയായതും വിനോദപരമായിട്ടുള്ളതുമായ സെക്‌സിനെക്കുറിച്ചും, സെക്‌സ് ടോയ്‌സ്‌നേക്കുറിച്ചും ചര്‍ച്ച ചെയ്യാനുള്ള സാഹചര്യം ഉണ്ടാക്കിയെടുക്കുക മാത്രമാണ് തന്റെ എഴുത്തിലൂടെ ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേത്തു. മുരളി തുമ്മാരുകുടിയുടെ ‘അതിരുകളില്ലാത്ത ലോകം’ എന്ന പുസ്തകം വേദിയില്‍ പ്രകാശനം ചെയ്തു.
Comments are closed.