DCBOOKS
Malayalam News Literature Website

ഉണ്ണി ആറിന്റെ ‘മലയാളി മെമ്മോറിയല്‍’; ഇംഗ്ലീഷ് പരിഭാഷ പുറത്തിറങ്ങി

ഉണ്ണി ആറിന്റെ കഥാസമാഹാരം ‘മലയാളി മെമ്മോറിയലി’ ന്റെ ഇംഗ്ലീഷ് പരിഭാഷ പുറത്തിറങ്ങി. ഡി സി ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകം ജെ Textദേവികയാണ് ഇംഗ്ലീഷിലേയ്ക്ക് പരിഭാഷപ്പെടുത്തിയിരിക്കുന്നത്. പെൻഗ്വിൻ റാൻഡം ഹൗസ് ഇന്ത്യ മുദ്രണമായ വിന്റേജ് ബുക്സാണ് ‘Malayali Memorial And Other Stories’ എന്ന പേരിൽ പരിഭാഷ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

അസാധാരണമായ വായനാനുഭവം സമ്മാനിക്കുന്ന ഉണ്ണി ആർ-ന്റെ കഥാസമാഹാരമാണ് ‘മലയാളി മെമ്മോറിയല്‍’.  വാത്സ്യായന ക്ഷേത്രത്തില്‍ തൊഴുതാൽ ലൈംഗിക ശക്തി കൂടുമോ? ഇന്ത്യയിലെ ഏക വാത്സ്യായന ക്ഷേത്രം കേരളത്തിലോ? ആരും കേൾക്കാത്ത ആ ക്ഷേത്രത്തിന്റെ രഹസ്യം പുസ്തകത്തിലൂടെ ചുരുളഴിയുന്നു. കാമം ജാതി വിശ്വാസം പക തുടങ്ങി മലയാളി ജീവിതത്തിന്റെ ഉൾവഴികൾ തെളിച്ചു കാട്ടുന്ന 6 കഥകളാണ് പുസ്തകത്തിലുള്ളത്.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

 

Comments are closed.