അമേരിക്കയിലെ സാഹിത്യ പുരസ്‌കാരത്തിനുള്ള ചുരുക്കപ്പട്ടികയില്‍ ഇടംനേടി മലയാളി നോവലിസ്റ്റ് സാറാ തങ്കം മാത്യൂസ്
അമേരിക്കയിലെ ദേശീയ സാഹിത്യ പുരസ്‌കാരത്തിനുള്ള ചുരുക്കപ്പട്ടികയില്‍ ഇടംനേടി മലയാളി നോവലിസ്റ്റ് സാറാ തങ്കം മാത്യൂസ്. യുഎസിൽ സ്ഥിരതാമസമാക്കിയ മലയാളിയാണ് സാറ. ഫിക്ഷൻ വിഭാഗത്തിലെ പുരസ്കാരത്തിനായുള്ള ഷോർട്ട് ലിസ്റ്റിലാണ് സാറ ഇടംനേടിയത്. ആദ്യ നോവൽ, ‘ഓൾ ദിസ് കുഡ് ബി ഡിഫറന്റ്റാ’-ാണ് സാറയുടെ ആദ്യ നോവൽ. നാഷണൽ ബുക്ക് ഫൗണ്ടേഷനാണ് പുരസ്കാരം നൽകുന്നത്. എഴുത്തുകാരി തന്നെയാണ് ട്വിറ്ററിലൂടെ അംഗീകാരം ലഭിച്ച വിവരം പങ്കുവെച്ചത്.
ഇന്ത്യയിൽ ജനിച്ച സാറ 17-ാം വയസ്സിൽ യുഎസിലേക്ക് കുടിയേറുന്നതിന് മുമ്പ് വരെ ഒമാനിലായിരുന്നു താമസം. സാറയുടെ നോവലിലെ നായികയും ഇന്ത്യയിൽ നിന്നുള്ള കുടിയേറ്റക്കാരിയാണ്.
Comments are closed.