DCBOOKS
Malayalam News Literature Website

ജാതിശ്രേണിക്കെതിരായ സമരങ്ങളാണ് ആധുനിക കേരളത്തിന്റെ അടിത്തറയെന്ന് സുനിൽ പി. ഇളയിടം

ജാതിശ്രേണിക്കെതിരായ നിരന്തരമായ സമരങ്ങളാണ് ആധുനിക സമൂഹ രൂപീകരണത്തിലേക്ക് കേരളത്തെ കൊണ്ടുപോയതെന്ന്  സുനിൽ പി. ഇളയിടം. വേദി മൂന്ന് എഴുത്തോലയിൽ “മലയാളി കേരളീയരായ എഴുപത് വർഷങ്ങൾ” എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ സുനിൽ പി. ഇളയിടം, ഇ. പി. രാജഗോപാലൻ, റഫീക്ക് ഇബ്രാഹീം എന്നിവർ പങ്കെടുത്തു. സാമൂഹികതയും ചരിത്രത്തിലെ വൈരുധ്യങ്ങളും തിരിച്ചറിയാൻ കലയും സാഹിത്യവും ജനങ്ങളെ പ്രാപ്തരാക്കുന്നു എന്നും സുനിൽ പി. ഇളയിടം അഭിപ്രായപ്പെട്ടു. കേരളത്തിലെ ബുദ്ധമതത്തിന്റെ സ്വാധീനം വെളിവാക്കുന്നതാണ് വെളിച്ചപ്പാടും കോമരവുമെന്നും ഹിന്ദുത്വ വിരുദ്ധമായി രൂപം കൊണ്ട തെയ്യം പോലുള്ള കലകൾ വിയോജിപ്പിന്റെയും പ്രതിരോധത്തിന്റെയും ആഘോഷമാണെന്നും ഇ. പി. രാജാഗോപാലൻ വിലയിരുത്തി. എഴുത്തോല വേദിയിൽ നടന്ന ചർച്ചയ്ക്ക് നേതൃത്വം നൽകിയത് എഴുത്തുകാരനായ റഫീക്ക് ഇബ്രാഹീം ആണ്.

Comments are closed.