സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങിന്റെ പുതിയ ഫോണ്ട് ‘ഗായത്രി’ പ്രകാശനം ചെയ്തു
തിരുവനന്തപുരം: സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങിന്റെ ഏറ്റവും പുതിയ ഫോണ്ട് ‘ഗായത്രി’ പുറത്തിറക്കി. ലോകമാതൃഭാഷാ ദിനത്തോടനുബന്ധിച്ച് ഫെബ്രുവരി 21-ന് തിരുവനന്തപുരം വൈലോപ്പിള്ളി സംസ്‌കൃതി ഭവനില്‍ വെച്ച് ഡോ.വി. ആര്‍ പ്രബോധചന്ദ്രന്‍ നായരാണ് പ്രകാശനം ചെയ്തത്. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സാമ്പത്തിക സഹകരണത്തോടെയായിരുന്നു ഗായത്രി ഫോണ്ടിന്റെ നിര്‍മ്മാണം.
തലക്കെട്ടുകള്‍ക്ക് ഉപയോഗിക്കാവുന്ന വിധത്തില്‍ വലിയ അക്ഷരങ്ങള്‍ക്കുവേണ്ടി പാകപ്പെടുത്തിയാണ് ഗായത്രി ഫോണ്ട് രൂപകല്പന ചെയ്തിരിക്കുന്നത്. കൂട്ടക്ഷരങ്ങള്‍ പരമാവധി ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഒരു ലിപിസഞ്ചയമാണ് ഗായത്രി.
ഗായത്രി ഫോണ്ടിന്റെ രൂപകല്പന നടത്തിയിരിക്കുന്നത് ബിനോയ് ഡൊമിനിക് ആണ്. കാവ്യ മനോഹര്‍ ഓണ്‍ലൈന്‍ടൈപ്പ് എഞ്ചിനീയറിങ് നിര്‍വ്വഹിച്ചിരിക്കുന്നു. ഫോണ്ട് രൂപകല്പന ഏകോപിപ്പിച്ചിരിക്കുന്നത് സന്തോഷ് തോട്ടിങ്ങലാണ്. ഇതിനു മുമ്പ് 12-ഓളം വിവിധ ഫോണ്ടുകള്‍ സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ് കൂട്ടായ്മ രൂപകല്പന ചെയ്തിട്ടുണ്ട്.
Comments are closed.