അരുന്ധതി റോയിയുടെ ‘ആസാദി’ മലയാളത്തിലേക്ക്
ബുക്കര്‍ പുരസ്‌കാര ജേതാവായ എഴുത്തുകാരി അരുന്ധതി റോയിയുടെ ‘ആസാദി’ മലയാളത്തിലേക്ക്. ഡിസി ബുക്‌സാണ് പുസ്തകത്തിന്റെ മലയാള പരിഭാഷ പ്രസിദ്ധീകരിക്കുന്നത്. പുസ്തകം സെപ്തംബറില്‍ പുറത്തിറങ്ങും.
ആസാദി എന്ന ഉറുദു വാക്കിന്റെ അര്‍ത്ഥം സ്വാതന്ത്ര്യം എന്നാണ്. ഒരു കാലത്ത് കശ്മീര്‍ താഴ്വരയില്‍ ഏറ്റവും അധികം അലയടിച്ചിരുന്ന വാക്ക്. എന്നാല്‍ വിരോധാഭാസമെന്ന് പറയട്ടെ ഹിന്ദു ദേശീയതയക്കെതിരെ ദശലക്ഷക്കണക്കിനാളുകളുടെ ശബ്ദമായി ഈ വാക്ക് മാറി. വളര്‍ന്നുവരുന്ന സ്വേച്ഛാധിപത്യ ലോകത്ത് സ്വാതന്ത്ര്യത്തിന്റെ അര്‍ത്ഥത്തെക്കുറിച്ച് വായനക്കാരെ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്ന, വെല്ലുവിളിക്കുന്ന ലേഖനങ്ങളാണ് അരുന്ധതി റോയിയുടെ ‘ ആസാദി’. സമാധാനപരമായ മാര്‍ഗ്ഗങ്ങളിലൂടെ കശ്മീരിലെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണം എന്ന ആഹ്വാനവും എഴുത്തുകാരി ഈ പുസ്തകത്തിലൂടെ നല്‍കുന്നു.
വ്യതിരിക്തമായ കഥാപാത്രങ്ങളിലൂടെ സമീപകാല ഇന്ത്യയുടെ ചരിത്രവും വര്‍ത്തമാനവും പങ്കുവെച്ച സ്ത്രീ എഴുത്തുകാരികളില്‍ പ്രധാനിയാണ് അരുന്ധതി റോയ്. ഇന്ത്യയിലെങ്ങും വായനക്കാര്‍ ഏറെയുള്ള, എഴുത്തിലൂടെ തന്റെ നിലപാടുകള്‍ തുറന്നുപറഞ്ഞ അരുന്ധതി റോയിയുടെ പല നോവലുകളും (രാക്ഷസീയതയുടെ രൂപം, തകര്‍ന്ന റിപ്പബ്ലിക് , ഞാന്‍ ദേശഭക്തയല്ല, യുദ്ധഭാഷണം, കുഞ്ഞുകാര്യങ്ങളുടെ ഒടേതമ്പുരാന്‍ ) നേരത്തെ ഡിസി ബുക്‌സ് മലയാളത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
അരുന്ധതി റോയിയുടെ ഞങ്ങള്‍ പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ക്കായി സന്ദര്‍ശിക്കുക
Comments are closed.