DCBOOKS
Malayalam News Literature Website

കവിതയുടെ കടലാഴങ്ങള്‍ : ബിനീഷ് പുതുപ്പണം എഴുതുന്നു

ബിനീഷ് പുതുപ്പണം

ഏകതാനതയിലല്ല മലയാള കാവ്യ ഭൂപടം. അത് സൂക്ഷ്മവും സ്ഥൂലവുമായി പലവഴികളിലേക്ക്, സന്ദര്‍ഭങ്ങളിലേക്ക്ഇഴഞ്ഞും നുഴഞ്ഞും സഞ്ചരിക്കുന്നു. ഏക മനുഷ്യ സങ്കല്പമോ ഏക പരിസ്ഥിതി ബോധമോ അല്ല ഇന്ന് നമ്മെ നയിക്കുന്നത്. ചിതറിക്കിടക്കുന്ന മനുഷ്യരെ ഒറ്റ മനുഷ്യനാക്കുക എന്നതായിരുന്നു നവോത്ഥാന കവിതകളുടെ ലക്ഷ്യമെങ്കില്‍ (മനുഷ്യാണാം മനുഷ്യത്വം, മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി, ഒരു ജാതിഒരു മതം ഒരു ദൈവം മനുഷ്യന് ‘ എന്നിങ്ങനെമാനവികതയുടെ, ഏക മനുഷ്യ വിചാരങ്ങളുടെ ഘോഷണമായി കവിതകള്‍ വിനിമയം ചെയ്യപ്പെടുകയും ഒരു പരിധി വരെ അതിന്റെ കര്‍മ്മമണ്ഡലം Textസുഗമമാകുകയും ചെയ്തു). ഇന്ന് ഒരു മനുഷ്യനുള്ളില്‍ തന്നെ പലമനുഷ്യര്‍ അധിവസിക്കുന്നു. ദളിതുകള്‍, ഫെമിനിസ്റ്റുകള്‍, ട്രാന്‍സ്‌ജെന്ററുകള്‍,ക്യുവര്‍ , പലതരം പാരിസ്ഥിതികവാദങ്ങള്‍ ഇവയെല്ലാം തന്നെ അതാതു സ്വത്വത്തെ ആവിഷ്‌ക്കരിക്കുന്നു. കവിതയിലും അതിന്റെ തുടര്‍ച്ചകളും അലയൊലികളും നിരന്തരം സാധ്യമാകുന്നു.

ചുരുക്കിപ്പറഞ്ഞാല്‍പാരമ്പര്യത്തിന്റെ അയസുകണ്ണികളല്ല ഇന്ന് കവിതയുടെ ഊര്‍ജ്ജം . എന്നാല്‍ പാടേ അതിന്റെ നിരാകരണവുമല്ല. പാരമ്പര്യത്തിനും സമകാലിക ഉത്തരാധുനിക ബോധ്യങ്ങള്‍ക്കും ഇടയിലാണ് അതിന്റെ വാസം. അതുകൊണ്ട് തന്നെയാവാം ഇരു മട്ടിലുള്ള കവിതകളും സാധ്യമാകുന്നതും വായിക്കപ്പെടുന്നതും. ആശയത്തിലും ഭാഷയിലുമെന്ന പോലെ ഘടനയിലും വലിയ മാറ്റങ്ങള്‍ മലയാള കവിതയില്‍ വന്നു ചേര്‍ന്നിട്ടുണ്ട്. മഹാകാവ്യങ്ങളും ഖണ്ഡകാവ്യങ്ങളുംശ്ലോകങ്ങളും ഹൈക്കുവും ഈരടികളും കടന്ന് ഇന്നത് ഒറ്റവരിയില്‍ വരെ എത്തി നില്‍ക്കുന്നു. ഒരു വരിയില്‍ വലിയ ആശയങ്ങളെ എങ്ങനെ. ചുരുക്കിപ്പറയാമെന്ന പരീക്ഷണങ്ങളും നിരീക്ഷണങ്ങളും കവിതയില്‍Text സുലഭമാകുന്നുണ്ട്.

പി.രാമന്റെ ഇരട്ടവാലന്‍, മനോജ് കുറൂരിന്റെ എഴുത്ത്, ജ്യോതിബായ് പരിയാടത്തിന്റെ മൂളിയലങ്കാരി, Textഎസ്.കലേഷിന്റെ ആട്ടക്കാരി, സുധീഷ് കോട്ടേമ്പ്രത്തിന്റെ ചിലന്തി നൃത്തം, ശാന്തി ജയയുടെ നിന്റെ പ്രണയ നദിയിലൂടെ, പി.ടി ബിനുവിന്റെ അവന്‍ പതാകയില്ലാത്ത രാജ്യം, ആര്യാംബികയുടെ, രാത്രിയുടെ നിറമുള്ള ജനാല, ടി.പി. വിനോദിന്റെ സത്യമായും ലോകമേ, അജീഷ് ദാസന്റെ ആ ഉമ്മകള്‍ക്കൊപ്പമല്ലാതെ എന്നീ കാവ്യ സമാഹാരങ്ങള്‍ പുതുമയും പലര്‍മയും ആവോളം ആവിഷ്‌ക്കരിക്കുന്നു.

അപരിചിതമായ നഗരത്തിന്റെ പരിചിതത്വവും നിരന്തരമായ യാത്രയുടെ ഉയിര്‍പ്പും തുടിപ്പുമാണ് പി.രാമന്റെ ഇരട്ടവാലന്‍ എന്ന കവിതയെ വേറിട്ടു നിര്‍ത്തുന്നത്. പല ശബ്ദത്തില്‍ , പല ദിക്കുകളില്‍ ഇരട്ടവാലനെപ്പോലെ അത് ഒച്ചവയ്ക്കുന്നു.Text മനുഷ്യനൊപ്പം ഇതര ചരാചരങ്ങളും പങ്കു ചേരുന്നു.” കുഞ്ഞ് ‘എന്ന കവിതയില്‍ നഗരത്തില്‍ ആദ്യമായി പണിക്കെത്തുന്ന ഒരാളുടെ ഉത്കണ്ഠകള്‍ കാണാം. വാലിളക്കിക്കളിപ്പിച്ച് വഴി തെറ്റിക്കുന്ന ഒരു തള്ളപ്പൂച്ചയായി നഗരത്തെ അയാള്‍ക്ക് അനുഭവപ്പെടുന്നു. എന്നാല്‍ പതിയെ Textപതിയെ അയാള്‍ നഗരത്തിന്റെ സ്വന്തം കുഞ്ഞായിമാറുന്നു. ഏതപരിചിതത്വവും കാലക്രമേണ ഏറെ പരിചിതമായി മാറുന്ന സന്ദര്‍ഭങ്ങളാണ് ഇവിടെ വിവരിക്കുന്നത്. അനുമാനമോ, ഉപമാനമോ അല്ല മറിച്ച് അനുഭവങ്ങളും ശീലങ്ങളുമാണ് പരിചയത്തിന്റെ കാമ്പ് . അതിനെ കുഞ്ഞു വരിയില്‍ ചേര്‍ത്തുവെക്കുന്നു കവിത. ‘ അന്വേഷണം’ എന്ന കവിതയാകട്ടെ ഒരിടത്തു നിന്നും സ്ഥലം മാറിയപ്പോള്‍ ഒരാള്‍ അതുവരെ ജീവിച്ചിടം അപരിചിതമാകുന്ന കാഴ്ചയാണ് മുന്നോട്ടുവെക്കുന്നത്. ഒരു ചലനം ആദ്യത്തെ ഇടത്തെ പിന്നിലാക്കുന്നു എന്നതുപോലെ ഒരു വിടുതല്‍ എത്രയോ വര്‍ഷങ്ങളെ പിന്നിലാക്കുന്നു. ‘ അയ്യായിരം കൊല്ലം മുമ്പുള്ള ഒരു നദി പോലെ ‘ അപ്രത്യക്ഷമാകുന്ന ബന്ധുത്വത്തിന്റെ, സ്‌നേഹരാഹിത്യത്തിന്റെ നേരറിവായി മാറുന്നു അന്വേഷണം. യാത്രയും യാത്ര പറച്ചിലുമാണ് ഇരട്ടവാലനെ മുന്നോട്ടു നയിക്കുന്നത്. ക്ഷീണന്‍ ,മുന്‍ സീറ്റില്‍ , തൊപ്പി, മുന്നില്‍ നീ, ഗോപുരം , തുടങ്ങിയവയെല്ലം ആ ഗണത്തില്‍പ്പെടുന്നു. നനവുള്ള വഴി എന്ന കവിതയാകട്ടെ തീ കൊളുത്തി മരിച്ച ഒരാളുടെഉടഞ്ഞ ചിത്രം കാട്ടിത്തരുന്നു. എപ്പോഴുംText റോഡിലൂടെ ഒരു കുടം വെള്ളവും ചുമന്ന് സഞ്ചരിക്കുന്ന അയാളുടെ രൂപമാണ് കവിയ്ക്കുള്ളില്‍ . തീയും വെള്ളവും എന്ന പോലെ പരസ്പര വിരുദ്ധമായ ജീവിതവും സാഹചര്യവുമാകുന്നുപലരുടേയും. പുറത്ത് തണുത്ത ജലമായി നടക്കുമ്പോഴും ഒരാളുടെ ഉളളിലെ പൊള്ളല്‍ പുറത്തു കാണണമെന്നില്ല. വഴി നീളേ നനവ് പടര്‍ത്തി സ്വയം എരിഞ്ഞടങ്ങുന്ന ജീവിതത്തിന്റെശ്ലഥബിംബമാണ് നനവുള്ള വഴി. വാക്കും അര്‍ത്ഥവും തമ്മിലൊട്ടി നില്‍ക്കുന്ന കവിയുടെ ആധി നേരങ്ങളാണ് കാളിദാസനെന്ന കവിതയുടെ പ്രമേയം. പ്രാണന്‍ പിടയുമ്പോഴത്തെ പിടുത്തമാണ് വാക്കിന്മേലുള്ള കവിയുടെ പിടുത്തം. ആ പിടുത്തത്തെ ജീവിതത്തില്‍ നിന്ന് വിടുവിക്കാനാവില്ലെന്ന് വ്യക്തം. ഒരു കവിയുടെ ദിനങ്ങള്‍ എത്രമാത്രം പ്രാണവേദനയോടെയാണ് ഉണരുന്നതും കൊഴിയുന്നതുമെന്ന് തിരിച്ചറിയുന്നു. ഗന്ധ വൈവിധ്യവും  ശബ്ദവൈചിത്രവും രസഭിന്നതയും സ്പര്‍ശനാനാത്വവും രൂപഭാവങ്ങളും പേറുന്ന പഞ്ചഗുണസമ്പന്നമാണ് ഇരട്ടവാലന്‍ എന്ന സമാഹാരം. അതില്‍ ഒന്നിനെ മാറ്റി നിറുത്തിയാല്‍മറ്റൊന്നിന് നിലനില്പില്ല. അതിനാല്‍ ഈ സമാഹാരത്തിലെ കവിതകള്‍ ഓരോന്നും അത്രമേല്‍ പ്രസക്തമാണ്.

Textചിരന്തനമായ ഓര്‍മ്മകളുടെ മണി കിലുക്കങ്ങളും വാക്കുകളുടെ ഉള്‍ക്കനവും കൊണ്ട് പണിതീര്‍ത്ത കാവ്യസമാഹാരമാണ് മനോജ് കുറൂറിന്റെ” എഴുത്ത്’. വസന്തകാലത്തിലും വേനലും വിയര്‍പ്പും പരക്കുന്ന കാവ്യ ദേശത്തിന്റെ ഉടമയെ ഇതില്‍ക്കാണാം. കവിതകളില്‍ പല മട്ടില്‍ വേനലും ചൂടും കടന്നു വരുമ്പോള്‍ വേനലിന്റെ കവിയാണ് കുറൂറെന്ന് തോന്നും. ‘കൊന്ന ”എന്ന കവിതയില്‍ പൂരവും പെരുന്നാളും പക്ഷികളുടെ പാട്ടുമുള്ള മനോഹര വേനല്‍ക്കാലത്തെ വിവരിക്കുന്നുണ്ട്. മേടത്തിന്റെ വരവറിയാന്‍ പൂങ്കുല കൊടുത്തയച്ച വേനലിനെ പുകഴ്ത്തുന്നുണ്ട് കവി.

മഴയെ പുല്കീടട്ടെമണ്ഡൂകം
മാവിന്‍ ചുന മണക്കും
മേടത്തിന്റെ മടിയില്‍
പിറന്ന ഞാന്‍

എന്നമേടച്ചൂരിന്റെ വൈലോപ്പിള്ളി സ്മരണയെ ഒന്നു കൂടി ചൂടുള്ളതാക്കുന്നു കൊന്ന എന്ന കവിത.വസന്തം എന്ന കവിതയിലും വേനല്‍ പ്രമേയമായി വരുന്നു.

പുറത്തൊരു പൂ വിരിയുന്നുണ്ടെങ്കില്‍
അതിനു വേറിട്ട മണമുണ്ടെങ്കില്‍

അകത്തിളം വേനല്‍ പരക്കുന്നുണ്ടാകാം
അതിലൊരിത്തിരി വിയര്‍പ്പുമുണ്ടാകാം

എന്ന വരി ഇളംവേനലിന്റെ തുടിപ്പാണ് ഏത് പൂവിന്റെയും സത്തയെന്ന് പറഞ്ഞുText വെക്കുന്നു. മുറിവുകളും വസന്തമായി പരിണമിക്കുന്നുണ്ട്. ”മുറിവ്”എന്ന കവിതയില്‍ കൂരിരിട്ടുട്ടിന്റെ മേലാപ്പില്‍ മാരി വള്ളി പടര്‍ത്തുകയും താരമുള്ളുകളാല്‍ കൈകളില്‍ചോരയിറ്റുകയും ചെയ്യുന്ന സന്ദര്‍ഭത്തെ കവി Textഎഴുതുന്നു. ഭ്രമമാണോ ഉന്മാദമാണോയെന്ന്  തിരിച്ചറിയുവാനാകാത്ത വിധമുള്ള മുറിവുകളുടെ വസന്തമാകുന്നു കവിത. ഉള്ളതു പറയാമെന്ന കവിതയിലാകട്ടെ വിഭ്രമാകാശങ്ങളില്‍ പറന്നു കളിക്കുന്ന കവി ജീവിതത്തിനു നേര്‍ക്കുവീശുന്ന ദര്‍ശനത്തിന്റെ വെളിച്ചമാണ്. മണല്‍ത്തരികള്‍ മുഴുവന്‍ വൈരമൂക്കുത്തികളാണെന്ന് ധരിക്കുന്ന കാല്പനിക കാവ്യ സങ്കല്പത്തിലേക്ക്‌ ടോര്‍ച്ചടിച്ച് നോക്കി സത്യം തിരിച്ചറിയുകയാണ് ഉള്ളതു പറയാമിലെ കഥാപാത്രം. രജു സര്‍പ്പം അഥവാ ശുക്തികാ രജതമെന്ന മിഥ്യാബോധത്തെ ഉടച്ചു കളയുന്ന യഥാതഥവാദത്തിന്റെ പ്രസക്തി വരികളില്‍ തെളിയുന്നു. മറവി, ഉള്ളുര, വിമ്മിട്ടം, കളി തുടങ്ങിയ കവിതകളെല്ലാംപ്രസ്തുത യാഥാര്‍ത്ഥ്യത്തെ കൂടുതല്‍ വെളിപ്പെടുത്തുന്നു. ഇങ്ങനെ വേനലിന്റെ സൗകുമാര്യതയില്‍ നിന്ന് മുറിവുകളുടെ വസന്തത്തിലേക്കും അതില്‍ നിന്ന് നേര്‍ക്കാഴ്ചകളിലേക്കും നയിക്കുന്ന ഭാഷയുടെ ഉരുക്കു ദ്വീപാണ് ‘ എഴുത്തി ‘ലെ കവിതകള്‍.

ചലനമാണ് എസ്.കലേഷിന്റെ കവിതകളുടെ കാതല്‍. ഒരിടത്തു നിന്ന് മറ്റൊരിടത്തേക്ക് ഒരു കാലത്തില്‍ നിന്ന് മറ്റൊരു കാലത്തേക്ക് ഗ്രാമത്തില്‍ നിന്ന് നഗരത്തിലേക്ക് അങ്ങനെ അങ്ങിനെ ഡമരു നാദം പോലെയുള്ള ചലനവേഗങ്ങള്‍ ദ്രാവിഡപ്പെരുമ മുറ്റും ഭാഷയില്‍ ഉയര്‍ന്നു നില്‍ക്കുന്നു. സ്ഥല ഭൂപടങ്ങളുടെ പ്രത്യക്ഷവും പരോക്ഷവുമായ ചിത്രങ്ങളാണ്” ആട്ടക്കാരി’യിലെ ഒട്ടുമിക്ക കവിതകളും. ഈ ഭൂപടങ്ങളാകട്ടെ നിരന്തരമായ സഞ്ചാരം കൊണ്ട് മന:പാഠമായ വഴിപ്പുസ്തകവുമാക്കുന്നു. കടല്‍ലീല എന്ന കവിതയില്‍ മകനുമായി ധനുഷ്‌കോടിയിലേക്ക് സഞ്ചരിക്കുന്ന പിതാവിലൂടെ ഒരു ദേശചരിത്രത്തെ ചികഞ്ഞെടുക്കുന്നത് കാണാം. ഒരു കാഴ്ച ഒരു ചരിത്രമായി ഉയരുന്നതിന്റെ സത്യവാങ്മൂലമാണ് ഈ കവിത.Text

”അനശ്വരതയേ നിന്റെ രസ സങ്കല്പം.
മറച്ചാലും ഉദിക്കുന്നു ചരിത്ര പൂര്‍വ്വം ‘ എന്ന് കവി പറഞ്ഞു വെയ്ക്കുന്നു. എറണാകുളം കൊച്ചി പരിസരങ്ങളാണ് പായുന്നൊരാള്‍ക്കൂട്ടം എന്ന കവിതയില്‍ നിറയുന്നത്. ഒരാളില്‍ ഒരാള്‍ക്കൂട്ടം തന്നെ ചേക്കേറുന്ന വേഗങ്ങളുടെയും ഉയരങ്ങളുടെയും നഗരപാതകള്‍ വായനക്കാരിലേക്കും വേഗതയിലെത്തുന്നു. പരിസരങ്ങളെ വസ്തുതാപരമായി അവതരിപ്പിക്കുന്ന രീതിയാണ് ഇതിലെ കവിതകള്‍ പിന്‍പറ്റുന്നത്. ആട്ടക്കാരിയായ നഗരത്തെ നുണഞ്ഞ രുചിയുമായി ജീവിക്കുന്ന യാന്ത്രിക ഉപഭോഗ മനുഷ്യ ഹൃദയത്തെ പരിഹാസത്തിന്റെ വാക്കു മുനയാല്‍ മുറിവേല്‍പ്പിക്കുന്നുണ്ട് ചിലയിടങ്ങളില്‍ കവിത മനുഷ്യന്‍ മാത്രമല്ല കവിതയിലെ നഗര ജീവികള്‍കരി നഗരമെന്ന കവിതയില്‍ നഗരത്തിലൂടെ സഞ്ചരിക്കുന്ന ആനയെ കാണാം. ആനയ്‌ക്കൊപ്പം തന്നെ അത് സഞ്ചരിക്കുന്ന ഓരോ വഴിയും അടയാളപ്പെടുന്നു. കത്രിക്കടവ് പാലം, കലൂര്‍ ,പ്രാവക്കുളം , ത്യക്കാക്കര …. അങ്ങനെ നഗരജീവിതവും ആനയെന്ന കാനന ജീവിതവും ഒന്നാകുന്ന കല്പനയാകുന്നു കവിത. യഥാര്‍ത്ഥത്തില്‍ ഭാഷയുടെ നിത്യ ജാഗ്രതയാണ് കലേഷിന്റെ കവിതകളെ മുന്നോട്ടു നയിക്കുന്നത്. പാര്‍ശ്വവല്‍ക്കൃതമായതെല്ലാം മുഖ്യധാരയായി പരിവര്‍ത്തനം ചെയ്യപ്പെടുന്ന മാന്ത്രികത ആട്ടക്കാരിയില്‍ കാണാം. വായനക്കാരെ നിശ്ചലതയില്‍ നിന്ന് ചലനവേഗതയുടെ ആട്ടത്തിലേക്ക് നയിക്കുന്നുണ്ട് ഈ സമാഹാരം.

കൂടുതല്‍ പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ

തുടരും

Comments are closed.