മൊഴിമാറ്റങ്ങളില്‍ സംഭവിക്കുന്നത്
ഫെബ്രുവരി ലക്കം പച്ചക്കുതിരയില്‍
ചര്‍ച്ച-എം. മുകുന്ദന്‍, രവി ഡി സി, ബെന്യാമിന്‍, എസ്. ഹരീഷ് / ജെ. ദേവിക
ജെ. ദേവിക: ലാറ്റിനമേരിക്കന്‍ സംസ്‌കൃതിക്ക് യൂറോപ്പുമായിട്ട് കൊളോണിയലിസം വഴി വളരെ വ്യക്തമായിട്ട് ഒരു ബന്ധം ഉണ്ട്. സ്പെയിനും പോര്‍ച്ചുഗലും നടത്തിയ അധിനിവേശത്തിന്റെ സ്വഭാവമല്ല ബ്രിട്ടീഷ് അധിനിവേശത്തിന്. ലാറ്റിനമേരിക്കയ്ക്കുള്ള വലിയ ഗുണം ലൂസോസ്പാനിഷ് പ്രസന്‍സ് ലോകത്തിന്റെ പലഭാഗത്തും ഉണ്ടെന്നുള്ളതാണ്. മാര്‍കേസിന് കേരളത്തില്‍ കിട്ടുന്ന സ്വീകാര്യത വടക്കേ ഇന്ത്യയില്‍ കിട്ടില്ല. കാരണം, കേരളത്തിന്റെ ഒരു ലൂസോ പാരമ്പര്യമുണ്ടല്ലോ, ഒരു പോര്‍ത്തുഗീസ് പറങ്കി പാരമ്പര്യം. ഈ പറങ്കിസാന്നിധ്യം ലോകത്തിന്റെ ഏതൊക്കെ ഭാഗങ്ങളില്‍ ഉണ്ടായിട്ടുണ്ടോ അവിടെയൊക്കെ ലാറ്റിനമേരിക്കന്‍ സാഹിത്യത്തിന് നല്ല സ്വീകാര്യതയുണ്ടാവും എന്നുള്ളത് അവര്‍ക്കുള്ള ഒരു സാധ്യതയാണ്.
‘ഇന്ത്യന്‍ സാഹിത്യത്തില്‍ മലയാളഭാവനയുടെ സാന്നിദ്ധ്യ’ത്തെപ്പറ്റിയുള്ള ഈ ചര്‍ച്ച നയിച്ചത് സാമൂഹികചിന്തകയും ചരിത്രകാരിയും വിവര്‍ത്തകയുമായ ജെ. ദേവിക. സാഹിത്യകാരന്മാരായ എം. മുകുന്ദന്‍, ബെന്യാമിന്‍, എസ്. ഹരീഷ് എന്നിവരും പുസ്തക പ്രസാധന രംഗത്തുനിന്ന് രവി ഡി സിയും ചര്‍ച്ചയില്‍ പങ്കെടുത്തു.
ജെ. ദേവിക: എം. മുകുന്ദന്‍ മലയാളഭാവന ഇന്ത്യന്‍ സാഹിത്യത്തെ ആവേശിക്കാന്‍ തുടങ്ങുന്ന കാലത്തിന്റെ പ്രതിനിധിയാണ്. ഒരു പക്ഷേ, ദല്‍ഹിപ്രദേശത്തെ ദേശം ആവേശിച്ച കാലം തുടങ്ങുന്ന കാലത്തിന്റെ പ്രതിനിധിയാണ്.
ബെന്യാമിന്‍: മറ്റൊരു മുഹൂര്‍ത്തത്തെ പ്രതിനിധാനം ചെയ്യുന്നു. ഒരുപക്ഷേ, എന്‍.ആര്‍.ഐ. എന്ന ഒരു സാന്നിദ്ധ്യം. എന്‍.ആര്‍.ഐ. എന്ന നിലയ്ക്ക് മലയാളി, ലോകത്തെ കാണാന്‍ തുടങ്ങുന്ന കാലത്തിന്റെ പ്രതിനിധിയാണ് അദ്ദേഹം. എസ്. ഹരീഷാണെങ്കില്‍, ഈ കറക്കമെല്ലാം കഴിഞ്ഞ് നമ്മളുടെ പ്രദേശത്തേക്കുതന്നെനമ്മള്‍ മറ്റൊരു വിധത്തില്‍ മടങ്ങിയതിന്റെ പ്രതിനിധിയാണ്. ഈ മൂന്നു സെന്‍സിബിലിറ്റീസും ഇന്ത്യന്‍ സാഹിത്യരംഗത്ത് അംഗീകരിക്കപ്പെട്ടു എന്നുള്ളതാണ്. ഈ മൂന്നുപേരും ജെ.സി.ബി. പുരസ്‌കാരം നേടിയവരുമാണ്. അതില്‍ പരിഭാഷയ്ക്ക് വലിയൊരു പ്രാധാന്യം ഉണ്ട്. ഈ ചര്‍ച്ചയില്‍ എന്റെ സാന്നിദ്ധ്യവും അതാണ്. ഞാന്‍ ചരിത്രപഠനരംഗത്തു നിന്നു വരുന്ന ഒരാളാണ്. ഇന്ത്യന്‍ ചരിത്രപഠനരംഗത്ത് ഇപ്പോഴും കേരളത്തിന്റെ സ്ഥാനം വളരെ ചെറിയ ഒരരികിലാണ്. അതുമായിട്ട് താരതമ്യം ചെയ്യുമ്പോള്‍ സാഹിത്യത്തില്‍ മലയാളിക്കുള്ള സാന്നിദ്ധ്യം വളരെ വലുതാണ്. ഈ ഒരു നേട്ടത്തില്‍ പുസ്തകവിപണനത്തിന്, പുസ്തകപ്രസാധനത്തിന്, പരിഭാഷയ്ക്ക് ഉള്ള സ്ഥാനം എന്താണെന്ന് വിശദീകരിച്ചാല്‍ നന്നായിരിക്കും. എം. മുകുന്ദനില്‍നിന്ന് തുടങ്ങുന്നതാണ് ഏറ്റവും ഉചിതമെന്നു തോന്നുന്നു.
പൂര്‍ണ്ണരൂപം 2023 ഫെബ്രുവരി ലക്കം പച്ചക്കുതിരയില്‍
ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക
ഡി സി / കറന്റ് പുസ്തകശാലകളിലും ഫെബ്രുവരി ലക്കം ലഭ്യമാണ്
Comments are closed.